കേരളം

ഉച്ചവരെ സംസ്ഥാനത്ത് 40.12 ശതമാനം പോളിംഗ്

ആലപ്പുഴ, കണ്ണൂർ, പാലക്കാട്, ആറ്റിങ്ങൽ, ചാലക്കുടി മണ്ഡലങ്ങളിലാണ് ഏറ്റവുമധികം പോളിംഗ്

കൊച്ചി:  ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ കേരളത്തിൽ മികച്ച പോളിങ്‌. ഉച്ചവരെയുള്ള 40.12 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ആലപ്പുഴ, കണ്ണൂർ, പാലക്കാട്, ആറ്റിങ്ങൽ, ചാലക്കുടി മണ്ഡലങ്ങളിലാണ് ഏറ്റവുമധികം പോളിംഗ്. ആലപ്പുഴയിൽ 42.25%, കണ്ണൂരിൽ 42.09%, പാലക്കാട്ട് 41.99%, ആറ്റിങ്ങലി‍ൽ 41.91%, ചാലക്കുടിയിൽ 41.81% എന്നിങ്ങനെയാണു പോളിങ്പൊന്നാനി മണ്ഡലത്തിൽ ഇപ്പോഴും പോളിങ് കുറവാണ്; 35.90%.

രാവിലെ മുതൽ വോട്ടർമാർ കൂട്ടമായി ബൂത്തുകളിലേക്ക്‌ എത്തുന്നുണ്ട്‌.ലോക്‌സഭാ തെരഞ്ഞെടുപ്പിലെ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. കേരളമുൾപ്പടെ 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങൾ ആണ് ഇന്ന് വിധിയെഴുതുക. രാവിലെ ഏഴുമണി മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. പ്രമുഖ നേതാക്കളെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. സിനിമാ താരങ്ങളും രാവിലെതന്നെ വോട്ട് ചെയ്തവരിൽ ഉൾപ്പെടുന്നു. പല ബൂത്തുകളിലും രാവിലെ വോട്ടിങ് യന്ത്രത്തിന് തകരാർ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് വോട്ടിങ് യന്ത്രം മാറ്റി പ്രശ്നം പരിഹരിച്ചു. മറ്റു 12 സംസ്ഥാനങ്ങളിലെ 68 മണ്ഡലങ്ങളിലും ഇന്നു വോട്ടെടുപ്പു നടക്കുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടമാണിത്. വോട്ടെടുപ്പ് വൈകിട്ട് ആറുവരെയാണ്. വോട്ടെണ്ണൽ ജൂൺ നാലിന്. തൽസമയ വിവരങ്ങൾ അറിയാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button