അന്തർദേശീയം

കൊ​ളം​ബി​യ​യി​ൽ ബ​സി​നു​ള്ളി​ൽ സ്ഫോ​ട​നം, 13 മ​ര​ണം, 38 പേ​ർ​ക്ക് പ​രി​ക്ക്

ബൊ​ഗോ​ട്ട : തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ കൊ​ളം​ബി​യ​യി​ൽ യാ​ത്രാ​ബ​സി​നു​ള്ളി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ 13 പേ​ർ കൊ​ല്ല​പ്പെ​ട്ടു. സ്ഫോ​ട​ന​ത്തി​ൽ അ​ഞ്ച് കു​ട്ടി​ക​ള​ട​ക്കം 38 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് രാ​ജ്യം ന​ടു​ങ്ങി​യ ഈ ​ആ​ക്ര​മ​ണം ന​ട​ന്ന​ത്. മേ​ഖ​ല​യി​ൽ മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​ക​ൾ ത​മ്മി​ലു​ള്ള പോ​രാ​ട്ടം ശ​ക്ത​മാ​കു​ന്ന​തി​നി​ടെ​യാ​ണ് ദാ​രു​ണ​മാ​യ ഈ ​സം​ഭ​വം.

കാ​ക്ക റീ​ജി​യ​ണി​ലെ കാ​ജി​ബി​യോ മു​നി​സി​പ്പാ​ലി​റ്റി​യി​ലൂ​ടെ പാ​ൻ​അ​മേ​രി​ക്ക​ൻ ഹൈ​വേ വ​ഴി സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ബ​സി​നു​ള്ളി​ലാ​ണ് സ്ഫോ​ട​ക​വ​സ്തു പൊ​ട്ടി​ത്തെ​റി​ച്ച​ത്. ഗ​വ​ർ​ണ​ർ ഒ​ക്ടാ​വി​യോ ഗു​സ്മാ​നാ​ണ് എ​ക്സി​ലൂ​ടെ സ്ഫോ​ട​ന​വി​വ​രം പു​റ​ത്തു​വി​ട്ട​ത്.

സ്ഫോ​ട​ന​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ ബ​സ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ൾ അ​ങ്ങേ​യ​റ്റം ദാ​രു​ണ​മാ​ണെ​ന്ന് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. കൊ​ളം​ബി​യ​ൻ സ​ർ​ക്കാ​ർ സം​ഭ​വ​ത്തി​ൽ ശ​ക്ത​മാ​യ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ക​യും കു​റ്റ​വാ​ളി​ക​ൾ​ക്കെ​തി​രെ ക​ടു​ത്ത ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കു​ക​യും ചെ​യ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button