ലക്ഷ്യം കരയുദ്ധം : യുഎസ്എസ് ട്രിപ്പോളി പശ്ചിമേഷ്യയിൽ

വാഷിങ്ടൺ ഡിസി : സമാധാന ഉപാധികൾ ഇരുപക്ഷവും തള്ളിയതോടെ ഇറാനെതിരെയുള്ള ആക്രമണം കടുപ്പിച്ച് യു എസ് ഇസ്രയേൽ കൂട്ടുകെട്ട്. യുഎസ് നാവികസേനയുടെ ആധുനിക ആംഫീബിയസ് കപ്പലായ യുഎസ്എസ് ട്രിപ്പോളി പശ്ചിമേഷ്യയിൽ എത്തി. 2500മറീനുകൾ ഉൾപ്പടെ 3500 ലധികം സേനാംഗങ്ങളുമായിട്ടാണ് കപ്പൽഎത്തിയത്. കരയുദ്ധം ലക്ഷ്യമാക്കിയുള്ള മുന്നേറ്റമാണ്.
ജപ്പാനിലായിരുന്ന ഈ കപ്പൽ രണ്ടാഴ്ച മുമ്പാണ് പ്രത്യേക നിർദേശത്തെ തുടർന്ന് ഇറാൻ ദൗത്യത്തിന്റെ ഭാഗമാകാനായി പശ്ചിമേഷ്യയിലേക്ക് തിരിച്ചത്. സേനാംഗങ്ങൾക്ക് പുറമേ എഫ്-35സ്റ്റെൽത്ത് ഫൈറ്റർ ജെറ്റുകൾ ഉൾപ്പടെയുള്ള യുദ്ധോപകരണങ്ങളും കപ്പലിൽ എത്തിച്ചിട്ടുണ്ട്. ഇറാന് സായുധ പിന്തുണ പ്രഖ്യാപിച്ച് ഹൂതികളും രംഗത്ത് എത്തിയതോടെ മേഖലയിലെ അനിശ്ചിതത്വം രൂക്ഷമാവുകയാണ്.
കരസേനയെ വിന്യസിക്കാനുള്ള പദ്ധതികൾക്ക് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അംഗീകാരം നൽകേണ്ടതുണ്ട്. ഇറാന്റെ ചെറുത്ത് നിൽപ് ശക്തമാണ്. ഒരു തരത്തിലും വഴങ്ങാൻ തയാറായിട്ടില്ല.കൂടുതൽ സമ്മര്‍ദ്ദം എന്ന തന്ത്രമാണ് ഇരു വിഭാഗവും പ്രയോഗിക്കുന്നത്.
സൗദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ എയർ ബേസ് ലക്ഷ്യമാക്കി ഇറാൻ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളുംഉപയോഗിച്ച് ആക്രമണം നടത്തി. ഇതിൽചുരുങ്ങിയത് 10യുഎസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്.
ചർച്ചകൾ നടക്കുന്നുണ്ടെന്ന ഡൊണാൾഡ് ട്രംപ് അവകാശപ്പെടുമ്പോഴും സംഘർഷം കൂടുതൽ സങ്കീർണ്ണമാകുന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ പോകുന്നത്. കരസേനയുടെ സഹായമില്ലാതെ തന്നെ ലക്ഷ്യങ്ങൾ കൈവരിക്കാൻ അമേരിക്കക്ക് സാധിക്കുമെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വെള്ളിയാഴ്ചഅവകാശപ്പെട്ടിരുന്നു.



