മാൾട്ടാ വാർത്തകൾ

മാൾട്ടയിലെ ശിശു പരിചരണ സേവനങ്ങളുടെ നിലവാരത്തെക്കുറിച്ച് ആശങ്ക : വിദഗ്ധർ

മാൾട്ടയിലെ ശിശു പരിചരണ സേവനങ്ങളുടെ നിലവാരത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് വിദഗ്ധർ. ശിശു പരിചരണ മേഖലയിലെ വേഗത്തിലുള്ള വളർച്ച നിലവാരത്തെ ബാധിച്ചിരിക്കാമെന്നാണ് അവർ മുന്നറിയിപ്പ് നൽകുന്നത്.

ഈ വിഷയംവസ്സല്ലോ ഗ്രൂപ്പിന്റെ 80-ാം വാർഷിക സമ്മേളനത്തിൽ ഉയർന്നു. ‘തൊട്ടിലും കരിയറും: ജോലി-കുടുംബ ഞെരുക്കം ലഘൂകരിക്കൽ’എന്ന പ്രമേയത്തോടെ നടന്ന ഈ ചർച്ചയിൽ, ഗവർണൻസ് കൺസൾട്ടന്റായ ഡേവിഡ് സ്പിറ്റെറി ജിൻഗെൽ എഴുതിയ ലേഖനത്തിൽ ഉന്നയിച്ച ആശങ്കകൾ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.

മാൾട്ടയിലെ ശിശു പരിചരണ സംവിധാനം കുട്ടികളെ മുൻനിർത്തി രൂപകൽപ്പന ചെയ്തതല്ല. സൗജന്യ ശിശു പരിചരണ പദ്ധതി മാതാപിതാക്കൾ ജോലി ചെയ്യുകയോ പഠനം തുടരുകയോ ചെയ്യാൻ പ്രോത്സാഹിപ്പിക്കാനാണ് ലക്ഷ്യമിട്ടതെന്നും, കുട്ടികളുടെ വികസനത്തെ പിന്തുണയ്ക്കുക എന്നതല്ല പ്രധാന ലക്ഷ്യമെന്നും മാൾട്ട ഇൻഡിപെൻഡൻ്റ് പ്രസിദ്ധീകരിച്ച ലേഖനത്തിൽ സ്പിറ്റെരി ഗിൻഗെൽ പറഞ്ഞു.

“ഈ ഘടനയിൽ കുട്ടി ഒരു മാർഗമാണ്. മാതാപിതാക്കളുടെ തൊഴിൽ പങ്കാളിത്തമാണ് ലക്ഷ്യം,” എന്ന് അദ്ദേഹം പറഞ്ഞു.

ഈ മേഖലയിലെ വേഗത്തിലുള്ള വ്യാപനം അദ്ദേഹം ചൂണ്ടിക്കാട്ടി. 2016-ൽ 98 ആയിരുന്ന ശിശു പരിചരണ കേന്ദ്രങ്ങൾ 2023-ൽ 195 ആയി വർധിച്ചു. “സംസ്ഥാന പിന്തുണ ലഭിക്കുന്നതോടെ ഇത് ഒരു വിപണി അവസരമായി മാറി. ആവശ്യകതയ്ക്ക് പിന്തുണ നൽകുകയും പ്രവേശന തടസ്സങ്ങൾ കുറയ്ക്കുകയും ചെയ്തപ്പോൾ കേന്ദ്രങ്ങളും വർധിച്ചു. എന്നാൽ നിലവാരം അതിനൊപ്പമെത്തിയില്ല,” എന്നും അദ്ദേഹം പറഞ്ഞു.

പരിശോധനകളിൽ 70% ലംഘനങ്ങൾ കണ്ടെത്തി

വിദ്യാഭ്യാസ നിലവാരം നിരീക്ഷിക്കുന്ന Department for Quality and Standards in Education (DQSE) നടത്തിയ പരിശോധനകളിലും ചില കേന്ദ്രങ്ങളിൽ പ്രശ്നങ്ങൾ കണ്ടെത്തി. കുട്ടികളെ ദീർഘനേരം കസേരകളിൽ ഇരുത്തുന്നത്, കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ള പരിചരണത്തിന് ഉപയോഗിക്കുന്നത്, സ്റ്റാഫുകളുടെ മാറിവരവ് എന്നിവയാണ് പ്രധാന പ്രശ്നങ്ങൾ.

2023-ൽ നടത്തിയ പരിശോധനകളിൽ 70 ശതമാനത്തിലും ആയമാരും കുട്ടികളും തമ്മിലുള്ള അനുപാതം സംബന്ധിച്ച ലംഘനങ്ങൾ കണ്ടെത്തിയതായി, പാർലമെന്റിലെ കുടുംബകാര്യ സമിതിക്ക് നൽകിയ റിപ്പോട്ടിൽ DQSE വ്യക്തമാക്കി.

“കുട്ടികളെ പരിചരിക്കുന്നതേയുള്ളൂ, വിദ്യാഭ്യാസം നൽകുന്നില്ല,” എന്ന് സ്പിറ്റെരി ഗിൻഗെൽ പറഞ്ഞു.

ശിശു പരിചരണ നിലവാരത്തെക്കുറിച്ച് മതിയായ ചര്‍ച്ച നടക്കുന്നില്ല. പ്രാരംഭ ബാല്യകാലം കുട്ടികളുടെ ജീവിതത്തിലെ ഏറ്റവും നൂലാമാല ഘട്ടമാണെന്നും, റിപ്പോർട്ടിലുള്ള കണക്കുകൾ ആശങ്കാജനകമാണെന്നും, മാറ്റങ്ങൾ നടപ്പാക്കേണ്ടതുണ്ടെന്നും സമ്മേളനത്തിൽ സംസാരിച്ച അന്ന ബോർഗ് പറഞ്ഞു.

കുറഞ്ഞ വേതനം കാരണം സ്റ്റാഫ് നിയമനത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. നിരവധി ശിശു പരിചരണ പ്രവർത്തകർ വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്നും, ചിലർക്ക് മാൾട്ടീസ് ഭാഷ അറിയില്ലെന്നും അവർ പറഞ്ഞു.

:“നിയമങ്ങൾ നിർദ്ദേശിക്കുന്ന സ്ഥാനങ്ങൾ നിറയ്ക്കാൻ ആവശ്യമായ യോഗ്യതയുള്ള മാനേജർമാരും ആയമാരും മതിയായ തോതിൽ ഇല്ല. ഈ കുറവ് നികത്താൻ വിദേശങ്ങളിൽ നിന്ന് ആളുകളെ നിയമിക്കുന്നു.”സ്പിറ്റെരി ഗിൻഗെലും ചൂണ്ടിക്കാട്ടി

നിലവാരം മെച്ചപ്പെടുത്താൻ കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ ആവശ്യമാണ് എന്ന് ചർച്ചയിൽ പങ്കെടുത്ത റേച്ചൽ അറ്റാർഡ് ബോണ്ടി ആവശ്യപ്പെട്ടു.

ആവശ്യകത ഉയർന്നതുതന്നെ തുടരുന്നത് ആശങ്കാജനകമാണെന്നും ഗുണമേന്മയെക്കുറിച്ചുള്ള ആശങ്കകൾ ഉണ്ടെങ്കിലും, പല മാതാപിതാക്കൾക്കും മറ്റ് വഴികളില്ലാത്തതിനാൽ ശിശു പരിചരണ സേവനങ്ങൾ ഉപയോഗിക്കേണ്ടി വരുന്നത് എന്ന് ഇവാൻ ഫാൽസൺ പറഞ്ഞു.

മാൾട്ട 2014-ൽ സൗജന്യ ശിശു പരിചരണ പദ്ധതി ആരംഭിച്ചു. മൂന്ന് മാസം മുതൽ മൂന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക്, ജോലി ചെയ്യുന്നോ പഠിക്കുന്നോ ചെയ്യുന്ന മാതാപിതാക്കൾക്കായി സൗജന്യ ശിശു പരിചരണ സേവനം ലഭ്യമാണ്. സർക്കാർ €276 മില്യൺ മൂല്യമുള്ള കരാർ ശിശു പരിചരണ സേവന ദാതാക്കളുമായി ഒപ്പുവെച്ചിട്ടുണ്ട്, സേവനങ്ങൾ സൗജന്യമായി തുടരാൻ. കൂടാതെ, കുറഞ്ഞത് അടിസ്ഥാന മാൾട്ടീസ് അറിവുള്ള ശിശു പരിചരണ തൊഴിലാളികൾക്ക് വർഷത്തിൽ €520 അലവൻസ് നൽകുമെന്ന് സർക്കാർ അറിയിച്ചു. സർക്കാരും നിയന്ത്രണ ഏജൻസികളും ഈ ആശങ്കകളെക്കുറിച്ച് പ്രതികരിച്ചില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button