മാൾട്ടാ വാർത്തകൾ

മീർക്കറ്റുകളെ വളർത്തുമൃഗമായി വളർത്താൻ അനുയോജ്യമല്ല : എംഎസ്പിസിഎ

മീർക്കറ്റുകളെ വളർത്തുമൃഗമായി വളർത്താൻ അനുയോജ്യമല്ലെന്ന് മുന്നറിയിപ്പുമായി എംഎസ്പിസിഎ. ഫേസ്ബുക്കിൽ ഒരു വ്യാപാരി മീർക്കാറ്റുകൾ വിൽപ്പനയ്ക്ക് പരസ്യം നൽകിയതിനെ തുടർന്നാണ് എംഎസ്പിസിഎയുടെ ഈ മുന്നറിപ്പ്.

റോഡൻ്റ് കിംഗ്ഡം മാൾട്ട എന്ന സ്ഥാപനമാണ് ഫേസ്ബുക്കിലൂടെ വീഡിയോയിലൂടെ മീർക്കറ്റുകളെ വിൽപ്പനയ്ക്ക് വെച്ചത്. ബിസിനസ് ഉടമയായ നിക്കോളാസ് ഡെലിയ മീർക്കാറ്റിനെ ക്യാമറയ്ക്ക് മുന്നിൽ കാണിക്കുകയും ഇവ ഇറക്കുമതി ചെയ്തതും മൈക്രോചിപ്പ് ചെയ്തതും വാക്സിൻ നൽകിയതുമാണെന്ന് വീഡിയോയിൽ പറഞ്ഞു. മറ്റൊരു വീഡിയോയിൽ, മീർക്കാറ്റുകൾ വീട്ടുപൂച്ചകളെ പോലെ ആണെന്നും, പൂച്ചക്കൊടുത്ത ഭക്ഷണം തന്നെ നൽകാമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം, ഇവയെ “ക്രൂര വേട്ടക്കാരൻമാർ”, “നശിപ്പിക്കുന്ന സ്വഭാവമുള്ളവർ”, “ദുഷ്ടന്മാർ” എന്നും വിശേഷിപ്പിക്കുകയും വീട്ടിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കാനിടയുണ്ടെന്നു തമാശയായി പറയുകയും ചെയ്തു. രണ്ടാമത്തെ വീഡിയോ പ്രകാരം, പരസ്യം ചെയ്ത എല്ലാ മീർക്കാറ്റുകളും ഇതിനകം വിറ്റുപോയിട്ടുണ്ട്. ബിസിനസ് ഉടമയായ ഡെലിയ പ്രതികരിക്കാൻ തയ്യാറായില്ല.

മീർക്കാറ്റുകളെ പെറ്റുകളായി വളർത്തുന്നതിന്റെ വലിയ അപകടമാണെന്ന് എംഎസ്പിസിഎ ചൂണ്ടിക്കാട്ടി. “ഇത് വിനോദകരമായി തോന്നാമെങ്കിലും, കാട്ടുമൃഗങ്ങളെ വീട്ടിൽ വളർത്തുന്നതിൽ ഗുരുതര ആശങ്കകളുണ്ട്, മീർക്കാറ്റുകൾ സ്വാഭാവികമായി വലിയ കൂട്ടങ്ങളായി ജീവിക്കുന്ന, സങ്കീർണ്ണമായ തുരങ്ക സംവിധാനങ്ങളിൽ താമസിക്കുന്ന, വളരെ സാമൂഹിക സ്വഭാവമുള്ള കാട്ടുമൃഗങ്ങളാണ്. ഇവയെ വീട്ടിൽ വളർത്തുന്നത് മാനസിക സമ്മർദ്ദം, പെരുമാറ്റ പ്രശ്നങ്ങൾ, മോശം ക്ഷേമം എന്നിവയ്ക്ക് കാരണമാകും” എന്ന് എംഎസ്പിസിഎ വ്യക്തമാക്കി. “മീർക്കാറ്റുകൾ പോലുള്ള കാട്ടുമൃഗങ്ങളെ പെറ്റുകളായി വളർത്തരുത് — ഇത് സാധാരണപ്പെടുത്തുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യരുത്,” എന്നും അവർ കൂട്ടിച്ചേർത്തു.

മാൾട്ടയിൽ മീർക്കാറ്റുകൾ നിയമവിരുദ്ധമല്ലെങ്കിലും, അവയുടെ സങ്കീർണ്ണമായ സാമൂഹികവും പ്രകൃതിദത്തവുമായ ആവശ്യങ്ങൾ കാരണം വീടുകളിൽ വളർത്താൻ യോജിച്ചതല്ലെന്ന് മൃഗക്ഷേമ സംഘടനകൾ പറഞ്ഞു.

കിംഗ്ഡം മാൾട്ട എന്ന സ്ഥാപനത്തിന് അനുമതികൾ കൈവശമുണ്ടെന്ന് മൃഗക്ഷേമ കമ്മീഷണർ

മൃഗക്ഷേമ കമ്മീഷണറായ ഫ്ലൂർ അബെല റോഡൻ്റ് മൃഗക്ഷേമ വകുപ്പ് കിംഗ്ഡം മാൾട്ട എന്ന സ്ഥാപനം സന്ദർശിച്ചതായും. സ്ഥാപനത്തിന് ആവശ്യമായ അനുമതികൾ ഉണ്ടെന്നും അവർ പറഞ്ഞു. എന്നാൽ, മുൻകൂട്ടി മൃഗക്ഷേമ വകുപ്പ് (AWD) പരിശോധന നടത്തേണ്ടതായിരുന്നുവെന്നും നടപടിക്രമങ്ങൾ വൈകിയതിനാൽ കൂടുതൽ നടപടികൾ കൈക്കൊള്ളാൻ കഴിഞ്ഞില്ലെന്നും അവർ വ്യക്തമാക്കി.

എംഎസ്പിസിഎയുടെ നിലപാട് ആവർത്തിച്ചുകൊണ്ട്, മീർക്കാറ്റുകൾ പോലുള്ള വിദേശ ജാതികൾ വീടുകളിൽ അല്ല, ആവശ്യമായ സ്ഥല സൗകര്യമുള്ള ഇടങ്ങളിൽ മാത്രമേ വളർത്താവൂ എന്നും ഫ്ലൂർ അബെല പറഞ്ഞു. ഇത്തരം മൃഗങ്ങളെ കൈകാര്യം ചെയ്യാനുള്ള അറിവോ സൗകര്യങ്ങളോ ഇല്ലാത്ത ആളുകൾക്ക് ഓൺലൈനിലൂടെ ഇവ വിൽക്കപ്പെടുന്നത് പ്രശ്നമാണെന്നും വിദേശ മൃഗങ്ങളുടെ വ്യാപാരം “വലിയ പ്രശ്നമാണ്” എന്നും, അതിന് പരിഹാരം കണ്ടെത്താൻ മൃഗക്ഷേമ വകുപ്പ് പ്രതിജ്ഞാബദ്ധമാണെന്നും അവർ കൂട്ടിച്ചേർത്തു.

മൃഗക്ഷേമ വകുപ്പ്ന് പതിവായി ഓൺലൈൻ വിൽപ്പനയെക്കുറിച്ച് റിപ്പോർട്ടുകൾ ലഭിക്കുന്നുണ്ടെന്നും, നരികൾ (foxes)യും ബിയർഡഡ് ഡ്രാഗൺസും (bearded dragons) പോലുള്ള മൃഗങ്ങൾ സോഷ്യൽ മീഡിയയിൽ പതിവായി വിൽപ്പനക്ക് കാണപ്പെടുന്നുവെന്നും അവർ പറഞ്ഞു. ക്രമമായി കുറയ്ക്കുന്ന സംവിധാനത്തിലൂടെ മാത്രമേ ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തി ഇവയുടെ എണ്ണം കുറയ്ക്കണം എന്നതാണ് ലക്ഷ്യം കൈവരിക്കാൻ കഴിയൂവെന്നും അവർ പറഞ്ഞു.

പെറ്റ് ഷോപ്പുകൾ നിയമാനുസൃതമായി പ്രവർത്തിക്കുന്നതായി മൃഗാവകാശ മന്ത്രാലയം

മൃഗാവകാശ മന്ത്രാലയം ഈ വിഷയത്തിൽ ഉയർന്ന ആശങ്കകൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെങ്കിലും, പുതിയ പരിശോധനയിൽ മീർക്കാറ്റുകൾ “എല്ലാ വെറ്ററിനറി ആവശ്യങ്ങളും നിയമ വ്യവസ്ഥകളും പാലിച്ചാണ് വിപണിയിൽ എത്തിച്ചതെന്ന്” അറിയിച്ചു.

മന്ത്രാലയം, മീർക്കാറ്റുകൾക്ക് സങ്കീർണ്ണമായ ആവശ്യങ്ങൾ ഉണ്ടെന്ന് അംഗീകരിക്കുകയും, ലൈസൻസുള്ള സ്ഥാപനങ്ങൾ അവയുടെ ക്ഷേമ ആവശ്യങ്ങൾ പാലിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി.

എഡബ്യുഡി സ്ഥിരമായി പരിശോധനകൾ നടത്തി നിയമാനുസൃത പ്രവർത്തനം ഉറപ്പാക്കുന്നുവെന്നും, നിയമപരമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് പ്രവർത്തനം തുടരാൻ അനുമതിയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

മീർക്കാറ്റുകൾ (ശാസ്ത്രീയ നാമം: Suricata suricatta) മംഗൂസ് കുടുംബത്തിൽപ്പെട്ടവയാണ്. ശരിയായ സാഹചര്യങ്ങളിൽ വളർത്തിയില്ലെങ്കിൽ ആക്രമണ സ്വഭാവം കാണിക്കാനിടയുണ്ട്. ഇവ സർക്കാർ നിശ്ചയിച്ച പ്രത്യേക മൃഗങ്ങളുടെ പട്ടികയിലും ഉൾപ്പെടുന്നു, അതിൽ കരടികൾ, ഹൈയീനകൾ, പ്രൈമേറ്റുകൾ എന്നിവയും ഉൾപ്പെടുന്നു.

മാൾട്ടയിൽ വിദേശ മൃഗങ്ങളെ പെറ്റുകളായി വളർത്തുന്നത് വർഷങ്ങളായി വിവാദ വിഷയമാണ്. പ്രവർത്തകർ പലപ്പോഴും മോശം സാഹചര്യങ്ങളിൽ മൃഗങ്ങളെ സൂക്ഷിക്കുന്നതും, നിയമങ്ങൾ കൃത്യമായി നടപ്പിലാക്കാത്തതും ചൂണ്ടിക്കാണിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button