അന്തർദേശീയം

ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് ഘട്ട മത്സര വേദി യുഎസിൽ നിന്ന് മാറ്റണമെന്ന് ഇറാൻ

ടെഹ്റാൻ : ജൂൺ 11 ന് ആരംഭിക്കാനിരിക്കുന്ന ഇത്തവണത്തെ ഫുട്ബോൾ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അമേരിക്കയിൽ നിന്നും മെക്സിക്കോയിലേക്ക് മാറ്റണമെന്ന് ഇറാൻ.

പശ്ചിമേഷ‍്യയിൽ യുദ്ധം അതി രൂക്ഷമായി തുടരുന്ന സാഹചര‍്യത്തിൽ സുരക്ഷാ ആശങ്ക മുൻനിർത്തി ഇറാനിയൻ ഫുട്ബോൾ ഫെഡറേഷനാണ് ഈ ആവശ‍്യം മുന്നോട്ടു വച്ചിരിക്കുന്നത്. യുഎസിലേക്ക് തങ്ങൾ ലോകകപ്പ് കളിക്കാൻ‌ പോകില്ലെന്നും ഫെഡറേഷൻ പറഞ്ഞിരുന്നു.

വേദി മാറ്റം സംബന്ധിച്ച് ഫിഫയുമായി ചർച്ച നടത്തിവരുകയാണെന്ന് ഫെഡറേഷൻ വ‍്യക്തമാക്കി. അമേരിക്ക, മെക്സിക്കോ, ക‍്യാനഡ എന്നീ രാജ‍്യങ്ങളിലായാണ് ലോകകപ്പ് നടക്കുന്നത്.

ഇറാന്‍റെ രണ്ട് ഗ്രൂപ്പ് ഘട്ട മത്സരങ്ങളും നിശ്ചയിച്ചിരിക്കുന്നത് അമേരിക്കയിലെ ലോസ് ആഞ്ചലസിലാണ്. ഇറാന്‍റെ ആവശ‍്യത്തോട് ഫിഫ ഇതുവരെ പ്രതികരിക്കാൻ തയാറായിട്ടില്ല. ഏപ്രിൽ 30ന് ഉള്ളിൽ വിഷയത്തിൽ ഫിഫ അന്തിമ തീരുമാനം സ്വീകരിക്കുമെന്നാണ് കരുതുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button