അന്തർദേശീയംആരോഗ്യം

യുഎഇയിൽ അഞ്ച് പേർക്കുകൂടി മങ്കി പോക്സ് സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 13 ആയി

ദുബായ്: യുഎഇയിൽ അഞ്ച് പേർക്കുകൂടി മങ്കി പോക്സ് സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 13 ആയി വർധിച്ചു. നേരത്തെ രോഗം ബാധിച്ച രണ്ട് പേർ രോഗമുക്തി നേടുകയും ചെയ്തതായും യുഎഇ ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.

സർക്കാർ ആവശ്യമായ മുൻകരുതൽ നടപടികളെടുത്തിട്ടുണ്ടെന്നും പൊതുജനങ്ങൾ നിർദേശങ്ങൾ പാലിക്കണമെന്നും യുഎഇ ആരോഗ്യമന്ത്രാലയം അധികൃതർ വ്യക്തമാക്കി. പോക്സ് വിറിഡേ കുടുംബത്തിൽ പെട്ട ഓർത്തോപോക്സ് വൈറസാണാണ് കുരങ്ങുപനിക്ക് കാരണമാകുന്നത്.

ചർമത്തിൽ തിണർപ്പുകൾ, മുഖത്തും ലൈംഗിക അവയവങ്ങളിലും കുരുക്കൾ, പനി, അസഹനീയമായ കുളിര് എന്നിവയാണ് കുരങ്ങുപനിയുടെ പ്രധാന ലക്ഷണങ്ങൾ.

യുവധാര ന്യൂസ് 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button