യുഎസ് അതീവ രഹസ്യ രേഖകൾ ചാറ്റ് ജിപിടിക്ക് ചോർത്തി; ഇന്ത്യൻ വംശജനായ ഉന്നത ഉദ്യോഗസ്ഥൻ അന്വേഷണ നിഴലിൽ

വാഷിംഗ്ടൺ ഡിസി : അമേരിക്കയുടെ അതീവ രഹസ്യ സ്വഭാവമുള്ള ഔദ്യോഗിക രേഖകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്ലാറ്റ്ഫോമായ ചാറ്റ് ജിപിടി വഴി പങ്കുവെച്ച സംഭവത്തിൽ ഇന്ത്യൻ വംശജനായ ഉന്നത ഉദ്യോഗസ്ഥൻ അന്വേഷണ നിഴലിൽ.
2025 മെയ് മുതൽ സൈബർ സെക്യൂരിറ്റി ആൻഡ് ഇൻഫ്രാസ്ട്രക്ചർ സെക്യൂരിറ്റി ഏജൻസിയുടെ ഡെപ്യൂട്ടി ഡയറക്ടറും ആക്ടിംഗ് ഡയറക്ടറുമാണ് ഡോ. മധു ഗോട്ടുമുക്കാലയ്ക്കെതിരെയാണ് നടപടി വരുന്നത്.
സർക്കാർ നിർദ്ദേശങ്ങൾ ലംഘിച്ച് സെൻസിറ്റീവ് വിവരങ്ങൾ ഐ.ഐ ടൂളുകളിൽ അപ്ലോഡ് ചെയ്തുവെന്നാണ് ആരോപണം. സിസയുടെ ഡയറക്ടറായിരിക്കെ നിതിൻ ഖന്ന സുപ്രധാന രേഖകൾ ചാറ്റ് ജിപിടിയിൽ നൽകിയതായി ഇന്റേണൽ ഓഡിറ്റിംഗിലാണ് കണ്ടെത്തിയത്.
രേഖകൾ ചുരുക്കാനോ പുനർക്രമീകരിക്കാനോ വേണ്ടിയാകാം അദ്ദേഹം ഈ സംവിധാനം ഉപയോഗിച്ചതെന്നാണ് കരുതുന്നത്. എന്നാൽ, വ്യക്തിവിവരങ്ങളും സുരക്ഷാ രേഖകളും പൊതുവായ ഐ.ഐ പ്ലാറ്റ്ഫോമുകളിൽ നൽകുന്നത് അമേരിക്കൻ സുരക്ഷാ നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണ്. സംഭവം പുറത്തായതോടെ ഇദ്ദേഹം സ്ഥാനത്തുനിന്നും നീക്കപ്പെട്ടതായാണ് സൂചന.
ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന് കീഴിലുള്ള കർശനമായ സുരക്ഷാ പരിശോധനകളുടെ ഭാഗമായാണ് ഈ കണ്ടെത്തൽ. ചൈനീസ് നിർമ്മിത ഡ്രോണുകൾക്കും മറ്റു സാങ്കേതിക വിദ്യകൾക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്ന ഏജൻസിയാണ് സിസ.
എന്നാൽ ഏജൻസിയുടെ തലപ്പത്തുള്ളവർ തന്നെ സുരക്ഷാ വീഴ്ച വരുത്തിയത് ഭരണകൂടത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. വിഷയത്തിൽ എഫ്.ബി.ഐ കൂടുതൽ അന്വേഷണം നടത്തുമെന്നാണ് റിപ്പോർട്ടുകൾ.



