Uncategorized
16 യൂട്യൂബ് ചാനലുകള്‍ നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍
രാജ്യത്ത് 16 യൂട്യൂബ് ചാനലുകള്‍ നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍.
10 ഇന്ത്യന്‍ ചാനലുകളും ആറ് പാക്കിസ്ഥാനി ചാനലുകളുമാണ് നിരോധിച്ചത്. രാജ്യസുരക്ഷ, നയതന്ത്ര വിഷയങ്ങളില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന് ആരോപിച്ചാണ് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിൻറെ നടപടി.
ആകെ 68 കോടിയിലധികം പ്രേക്ഷകരുള്ള ചാനലുകളാണ് നിരോധിക്കപ്പെട്ടത്. ഇത്തരം ഉള്ളടക്കം പ്രചരിപ്പിച്ച ഒരു ഫേസ്ബുക്ക് അക്കൗണ്ടും നീക്കം ചെയ്തിട്ടുണ്ട്. 2021-ലെ ഐടി നിയമത്തില്‍ പറയുന്ന അടിയന്തര അധികാരങ്ങള്‍ ഉപയോഗിച്ചാണ് ഈ യൂട്യൂബ് ചാനലുകള്‍ ഇന്ത്യ നിരോധിച്ചിരിക്കുന്നത്.
സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ തമ്മില്‍ വിദ്വേഷമുണ്ടാക്കാനും, കൊവിഡ് ലോക്ക്ഡൗണ്‍ കാലത്ത് അതിഥിത്തൊഴിലാളികള്‍ക്കിടയില്‍ വലിയ പരിഭ്രാന്തി പടര്‍ത്താനും ഈ ചാനലുകള്‍ ശ്രമിച്ചതായി വാര്‍ത്താവിതരണ മന്ത്രാലയം പറയുന്നു.
യുവധാര ന്യൂസ്