ഐഎസ്എല്‍ ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്സിന് മഞ്ഞ ജഴ്സിയില്‍ ഇറങ്ങാന്‍ സാധിക്കില്ല.
ലീഗ് ഘട്ടത്തിൽ കൂടുതൽ പോയിന്‍റ് നേടിയതിനാൽ ഹൈദരാബാദിന് ഹോം ജേഴ്സിയായ മഞ്ഞ ജഴ്സി ധരിക്കാം. കൂടുതല്‍ പോയിന്റ് നേടിയതിനാല്‍ അവരെയാണ് ഹോം ടീമായി കണക്കാക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് എവേ ജേഴ്‌സി അണിഞ്ഞുവേണം കളത്തിലിറങ്ങാന്‍.
ആറ് വർഷത്തെ കാത്തിരിപ്പിന് ശേഷം ഐഎസ്എൽ ഫൈനലിൽ പ്രവേശിച്ചതിന്റെ സന്തോഷത്തിലാണ് കേരളാ ബ്ലാസ്‌റ്റേഴ് ടീമും ആരാധകരും. ഇരുപാദ സെമികളിലുമായി 2-1ന് ജംഷഡ്പൂർ എഫ് സി തകർത്താണ് കേരളാ ബ്ലാസ്റ്റേഴ്‌സ് ഫൈനലിൽ കടന്നത്. ഇതിന് മുമ്പ് 2016ലായിരുന്നു മഞ്ഞപ്പടയുടെ ഫൈനൽ പ്രവേശനം. ഗോവയിലെ ഫത്തോർഡ സ്‌റ്റേഡിയത്തിൽ മാർച്ച് 20ന് ഹൈദരാബാദ് എഫ് സിയോടാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ കലാശപ്പോര്
അതേസമയം ആരാധകരിൽ നിരാശയുണ്ടാക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഫൈനൽ മത്സരത്തിന് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്ക് മഞ്ഞ ജേഴ്‌സി അണിയനാകില്ലെന്നാണ് സൂചന. ഹൈദരാബാദിന്റെ ജേഴ്‌സിയും മഞ്ഞയാണ്. ലീഗ് ഘട്ടത്തിൽ കൂടുതൽ പോയിന്റ് നേടിയത് ഹൈദരാബാദിനായതിനാൽ മഞ്ഞ ജേഴ്‌സി അണിയാനുള്ള അവസരം ഹൈദരാബാദിനാകും ലഭിക്കുക.
മഞ്ഞ ജേഴ്‌സിയണിഞ്ഞ് ഗോവയിൽ ആറാടാനുള്ള ആരാധകരുടെ പ്രതീക്ഷകൾക്കാണ് മങ്ങലേറ്റിരിക്കുന്നത്. ഇതോടെ ബ്ലാസ്‌റ്റേഴ്‌സ് തങ്ങളുടെ എവേ ജേഴ്‌സിയാകും ഫൈനൽ മത്സരത്തിൽ ധരിക്കുക. താരങ്ങൾ കറുപ്പിൽ നീല വരകളുള്ള ജേഴ്‌സി ധരിച്ചാണ് മത്സരത്തിനിറങ്ങുകയെങ്കിലും ഗ്യാലറിയിൽ ആരാധകർ മഞ്ഞക്കടൽ തീർക്കുമെന്ന് ഉറപ്പാണ്
നേരോടെ അറിയാൻ..
നേരത്തേ അറിയാൻ..
യുവധാര ന്യൂസ്
യുവധാര ന്യൂസിൽ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക:
https://chat.whatsapp.com/CdxsEocWwoa34JHSPxPzBv