കേരളം

26-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് അനന്തപുരിയില്‍ തിരി തെളിയും

26-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് അനന്തപുരിയില്‍ തിരി തെളിയും.

വൈകിട്ട് 6.30ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ബംഗ്ളാദേശ് ചിത്രം രഹന മറിയം നൂറാണ് ഉദ്ഘാടന ചിത്രം.
ഐ എസിന്‍റെ ബോംബാക്രമണത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട കുര്‍ദ്ദിഷ് സംവിധായിക ലിസ ചലാന് ചടങ്ങില്‍ മുഖ്യമന്ത്രി സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് സമ്മാനിക്കും.

ഇനി ഒരാ‍ഴ്ച അനന്തപുരിയില്‍ തിരക്കാഴ്ചകളുടെ വര്‍ണോത്സവമാണ്. രാവിലെ പത്ത് മണി മുതല്‍ ചിത്രങ്ങളുടെ പ്രദര്‍ശനം ആരംഭിക്കും. വൈകീട്ട്
6.30 ന് നിശഗന്ധിയില്‍ മുഖ്യമന്ത്രി മേളയ്ക്ക് ഔദ്യോഗിക തുടക്കം കുറിക്കും. ചടങ്ങില്‍ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് മുഖ്യാതിഥിയാകും.

ഐ എസിന്റെ ബോംബാക്രമണത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട കുര്‍ദ്ദിഷ് സംവിധായിക ലിസ ചലാന് ചടങ്ങില്‍ മുഖ്യമന്ത്രി സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് സമ്മാനിക്കും. ഉദ്ഘാടന ചടങ്ങിന് ശേഷം അധ്യാപികയുടെ ജീവിത പോരാട്ടത്തിന്റെ കഥ പറയുന്ന ബംഗ്ളാദേശ് ചിത്രം രഹന മറിയം നൂറ് എന്ന ഉദ്ഘാടന ചിത്രം പ്രദര്‍ശിപ്പിക്കും.

നേരോടെ അറിയാൻ
നേരത്തേ അറിയാൻ

യുവധാര ന്യൂസ്‌

യുവധാര ന്യൂസിൽ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക:

https://chat.whatsapp.com/CdxsEocWwoa34JHSPxPzBv

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button