മാൾട്ടാ വാർത്തകൾ

നാലിടങ്ങളിൽ തെരച്ചിൽ, 45 അനധികൃത താമസക്കാരെ മാൾട്ടീസ് അധികൃതർ പിടിച്ചു

മാൾട്ടയിലെ 45 അനധികൃത താമസക്കാരെ തെരച്ചിലിൽ കണ്ടെത്തി. Hamrun, Qawra, Santa Venera, St Paul’s Bay എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് ക്രമരഹിതമായി മാൾട്ടയിൽ താമസിക്കുന്ന 45 പേരുടെ സംഘത്തെ കണ്ടെത്തിയത്. ഇവരെ സ്വരാജ്യത്തേക്കോ താമസാനുമതിയുള്ള രാജ്യത്തേക്കോ അധികൃതർ തിരിച്ചയയ്ക്കും. ജോലി സ്ഥലങ്ങളിലും പൊതു ഇടങ്ങളിലും തടങ്കൽ സേവനങ്ങൾ, ഐഡന്റിറ്റ, ജോബ്‌സ് പ്ലസ് ഉദ്യോഗസ്ഥർ എന്നിവർ നടത്തിയ പരിശോധനയിലാണ് ആളുകളെ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് പ്രസ്താവനയിൽ പറഞ്ഞു.

 

 

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button