മാൾട്ടാ വാർത്തകൾ
മാൾട്ടയിൽ ഇന്ന് പുതുതായി 40 കോവിഡ്-19 കേസുകൾ
വലേറ്റ : മാൾട്ടയിൽ ഇന്ന് പുതുതായി 40 കോവിഡ്-19 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 61 പേർക്ക് ഇന്ന് അസുഖം ഭേദമായി. നിലവിലെ രോഗബാധിതരുടെ എണ്ണം ആകെ 692 ആണ്. 36 പേർ മാറ്റർ ഡേ ആശുപത്രിയിൽ ചികിൽസയിലുണ്ട് അതിൽ 3 പേർ തീവ്രപരിചരണവിഭാഗത്തിൽ ആണുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിൽ 1 വൃദ്ധയും കൂടി കോവിഡ് മൂലം മരണപെട്ടിട്ടുണ്ട്. മാൾട്ടയിൽ ഇത് വരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 605 ആണ്.
മാൾട്ടയിൽ ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം 1,242239 വാക്സിൻ ഡോസുകൾ നൽകിയിട്ടുണ്ട്, അതിൽ 342,764 ബൂസ്റ്റർ ഡോസുകളുമാണുള്ളത്.