Uncategorized

‘ഞാന്‍ ഭയപ്പെടുന്നില്ല’; തോറ്റ് നില്‍ക്കുന്പോള്‍ രാഹുലിന്‍റെ വാക്ക് ട്വീറ്റ് ചെയ്ത് കോണ്‍ഗ്രസ്

കനത്ത പരാജയം സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നും പ്രതികരണം നടത്തിയില്ലെങ്കിലും. കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍റലില്‍ മിനുട്ടുകള്‍ക്ക് മുന്‍പ് വന്ന ട്വീറ്റാണ് കൌതുകം ഉയര്‍ത്തുന്നത്.


ദില്ലി: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ (Assembly Election Results 2022) വന്‍ തോല്‍വിയാണ് കോണ്‍ഗ്രസ് (Congress) നേരിട്ടത്. യുപിയില്‍ വന്‍ പ്രചാരണം നടത്തിയിട്ടും പച്ചതൊടാന്‍ സാധിക്കാത്ത കോണ്‍ഗ്രസിന്. ഭരണം ഉണ്ടായിരുന്ന പഞ്ചാബില്‍ കോണ്‍ഗ്രസ് ശരിക്കും തൂത്തെറിയപ്പെട്ടപ്പോള്‍. ഗോവയിലും ഉത്തരാഖണ്ഡിലും മണിപ്പൂരിലും വലിയ പ്രതീക്ഷകളും അവശേഷിച്ചിക്കുന്നില്ല.
കനത്ത പരാജയം സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നും പ്രതികരണം നടത്തിയില്ലെങ്കിലും. കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍റലില്‍ മിനുട്ടുകള്‍ക്ക് മുന്‍പ് വന്ന ട്വീറ്റാണ് കൌതുകം ഉയര്‍ത്തുന്നത്. രാഹുലിന്‍റെ വാക്കുകളാണ് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
രാഹുലിന്‍റെ പ്രസംഗത്തിന്‍റെ ഒരു ഭാഗമാണ് ട്വീറ്റില്‍ ഉള്ളത്, ട്വീറ്റില്‍ പറയുന്നു. “ഭയം ഒരു തിരഞ്ഞെടുപ്പാണ്. നമ്മൾ എന്തിനെയോ ഭയപ്പെടുമ്പോൾ, നമ്മൾ അതിനെ ഭയപ്പെടാൻ തീരുമാനിക്കുന്നു. പേടിക്കേണ്ടി വരുമെന്ന് ബോധപൂർവം തീരുമാനിക്കുന്നു. എന്നാൽ മറ്റൊരു തീരുമാനമുണ്ട്: നിങ്ങൾക്ക് തിരിഞ്ഞുനോക്കാം, എനിക്ക് ഭയമില്ലെന്ന് പറയാം. നിങ്ങള്‍ എന്ത് ചെയ്താലും എനിക്ക് പേടിയില്ല’ – രാഹുലിന്‍റെ ഈ വാക്കുകളാണ് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

നേരോടെ അറിയാൻ..
നേരത്തേ അറിയാൻ..
യുവധാര ന്യൂസ്‌
യുവധാര ന്യൂസിൽ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക:

https://chat.whatsapp.com/CdxsEocWwoa34JHSPxPzBv

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button