മാൾട്ടാ വാർത്തകൾയൂറോപ്യൻ യൂണിയൻ വാർത്തകൾ

ഐഡന്റിറ്റി മാൾട്ടയുടെ പേരിൽ തട്ടിപ്പ്; ജാഗ്രത പാലിക്കണമെന്ന് അധികൃതർ


വലേറ്റ : മാൾട്ടയിലെ സർക്കാർ അനുബന്ധ ഏജൻസിയായ ഐഡന്റിറ്റി മാൾട്ടയുടെ പേരിൽ വ്യാപകമായി വ്യാജ ഫോൺ കോളുകൾ വരുന്നതായി പരാതി.

ഇ  -ഐ.ഡി ലോഗിനുമായി ബന്ധപ്പെട്ട ഫോൺ കോളുകളാണ് നിരവധി പേർക്ക് ലഭിക്കുന്നത്.ഇ -ഐ.ഡി യുടെ പ്രവർത്തനങ്ങൾ മറ്റും പരിചയപ്പെടുത്തുന്നതിനും സുരക്ഷിതത്വം ഉറപ്പുവരുത്താൻ എന്ന വ്യാജേനയാണ് തട്ടിപ്പുകാർ വിളിക്കുന്നത്.തട്ടിപ്പിൽ പെടാതിരിക്കാൻ ശ്രദ്ധിക്കുക.

ഐഡന്റിറ്റി മാൾട്ടയിൽ നിന്ന് യാതൊരുവിധ കോളുകളോ ഇമെയിലുകളോ ആളുകളുടെ പാസ്സ്‌വേർഡ് ചോദിച്ചു വരിക ഇല്ലെന്നും ഇങ്ങനെ ചോദിച്ചു കൊണ്ട് വരുന്ന ഫോൺ കോളുകൾ യാതൊരു രീതിയിലും പ്രതികരിക്കരുതെന്നും ഗവൺമെൻറ് അധികൃതർ അഭ്യർത്ഥിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button