വി.എഫ്.എസ് തുറന്ന ഉടനെ തന്നെ ഉദ്യോഗാർത്ഥികളെ പിഴിയാൻ മാൾട്ടയിൽ ഏജന്റുമാർ രംഗത്ത്.
വലേറ്റ : നീണ്ട കാത്തിരിപ്പിനൊടുവിൽ പ്രവാസികൾക്ക് ആശ്വാസമായി കഴിഞ്ഞദിവസം വി.എഫ്.എസ് തുറന്നു . എന്നാൽ വി എഫ് എസ് അപ്പോയ്മെന്റ് എടുത്തു നൽകാമെന്നു പറഞ്ഞു തീവെട്ടി കൊള്ളയുമായി മാൾട്ടയിൽ ഏജൻറ്മാർ രംഗത്ത്. നിരവധി പരാതികൾ ഇത് സംബന്ധിച്ചു ഉയർന്നുവരുന്നു. നേരിട്ട് വെബ്സൈറ്റിൽ കയറി 250 യൂറോ അടയ്ക്കുകയും തുടർന്ന് 150 യൂറോ വി.എഫ്.എസ് ഓഫീസിൽ അടച്ചാൽ മാത്രം മതി അപ്പോയിൻമെന്റ് എടുക്കാൻ എന്നിരിക്കെ 85,000 രൂപ വരെ ചോദിച്ചുകൊണ്ടാണ് ഏജൻറ്മാർ എത്തിയിരിക്കുന്നത്. നേരിട്ട് വെബ്സൈറ്റിൽ കയറി ആർക്കും ചെയ്യാൻ കഴിയുന്ന സേവനത്തിനാണ് ഈ തുക ഇടനിലയ്ക്കാർ ആവശ്യപ്പെടുന്നത് . കമ്പ്യൂട്ടറിൽ പ്രാവീണ്യമില്ലാത്തവർക്ക് നാട്ടിലെ അക്ഷയ വഴി 120 രൂപ കൊടുത്താൽ ഈ അപ്പോയിന്മെന്റ് എടുത്തു നൽകുന്നതാണ്. ഇത് സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്നതിനാൽ മാൾട്ടയിലെ സംഘടനയായ യുവധാരയുടെ നേതൃത്വത്തിൽ ആരോപണം ഉയർന്ന ഏജന്മാർക്കെതിരെ നിയമം നടപടിക്ക് അധികൃതരുമായി സമീപിക്കുകയാണെന്ന് യുവധാര ഭാരവാഹികൾ അറിയിച്ചു.
ഐഡി മാൾട്ടയിലെ വി.എഫ്.എസ് ഓഫീസിൽ അപ്പോയിമെൻറ് എടുക്കാൻ ഉള്ള ലിങ്ക് താഴെ ചേർക്കുന്നു.