കേരളംമാൾട്ടാ വാർത്തകൾയൂറോപ്യൻ യൂണിയൻ വാർത്തകൾ

അരങ്ങേറ്റ മത്സരത്തിൽ വിക്കറ്റ് പിന്നിൽ പറന്നു മലയാളികൾക്ക് അഭിമാനമായി ചഞ്ചൽ: എംഡീന കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ഫ്രാൻസിനെതിരെ മാൾട്ടയ്ക്ക് വിജയം.

എംഡീന കപ്പ് ത്രിരാഷ്ട്ര ട്വൻറി20 ക്രിക്കറ്റ് ടൂർണമെൻറ്.

മാർസ : എംഡീന കപ്പ് ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റിൽ

 

ഫ്രാൻസിനെതിരെ മാൾട്ടയ്ക്ക് ആവേശ വിജയം . അരങ്ങേറ്റ മത്സരത്തിൽ വിക്കറ്റിന്റെ പിന്നിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ച മലയാളി താരം ചഞ്ചൽ സുന്ദരേശന്റെ പറക്കും ക്യാച്ചുകൾ മാർസ ഇൻറർനാഷണൽ സ്റ്റേഡിയത്തിൽ വിസ്മയ കാഴ്ചയായി . അരങ്ങേറ്റ മത്സരത്തിന്റെ പതർച്ച ഇല്ലാതെ മികച്ച വിക്കറ്റ് കീപ്പിംഗ് കാഴ്ചവച്ച ചഞ്ചൽ ഇരുവശത്തേക്കും പറന്നെടുത്ത ക്യാച്ചുകൾ മത്സരശേഷം നവമാധ്യമങ്ങളിൽ വൈറലാകുന്നു.

മാൾട്ട ടീമിൽ ചഞ്ചലിനെ കൂടാതെ മലയാളി സാന്നിധ്യമായി എൽദോസ് മാത്യു,ജസ്റ്റിൻ ഷാജു എന്നിവരും കളിക്കുവാൻ ഇറങ്ങി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മാൾട്ട 20 ഓവറിൽ 125 റൺസ് നേടി. മറുപടി ബാറ്റിംഗിൽ 19.5 ഓവറിൽ 121 റൺസിന് ഫ്രാൻസിന്റെ എല്ലാവരും പുറത്താക്കുകയായിരുന്നു.

 

ആദ്യ അവസാന ഓവർ വരെ ആവേശം നിറഞ്ഞ മത്സരത്തിൽ അവസാന ഓവർ എറിഞ്ഞത് മലയാളി താരം ജസ്റ്റിൻ ഷാജുവായിരുന്നു …. വിജയത്തിലേക്ക് എത്തുമെന്ന് തോന്നിയ ഘട്ടത്തിൽ അവസാന ഓവറിലെ നാലാമത്തെയും അഞ്ചാമത്തെ പന്തുകളിൽ തുടർച്ചയായി റൺഔട്ടായതോടെ ഫ്രാൻസിന്റെ എല്ലാ കളിക്കാരും പുറത്താകുകയും നാലു റൺസിന്റെ ത്രസിപ്പിക്കുന്ന വിജയം മാൾട്ട കരസ്ഥമാക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button