മാൾട്ടാ വാർത്തകൾ

ഓ ജൂലിയ… മരണ മുഖത്തും നീ എത്ര പോസിറ്റിവ് ആയിരുന്നു കുട്ടീ…

കാൻസർ ബാധിതയായി മരണപ്പെട്ട ജൂലിയ എഴുതിയ ആഗ്രഹങ്ങളുടെ പട്ടിക മാൾട്ടയിൽ ചർച്ചയാകുന്നു

ജീവിതത്തിന്റെ ഇരുണ്ട മുഖത്തു നിന്നും സധൈര്യം തന്റെ ആഗ്രഹങ്ങളുടെ പട്ടിക പകർത്താൻ എത്രപേർക്ക് കഴിയും ? അതും കാൻസർ ബാധിതയായി ജീവിതം തന്നെ കത്തിത്തീരും എന്നുറപ്പുള്ള ഘട്ടത്തിൽ…കാൻസർ ബാധിതയാണ് എന്നു തിരിച്ചറിഞ്ഞ ശേഷം തന്റെ ആഗ്രഹങ്ങളുടെ പട്ടിക തയ്യാറാക്കി കുടുംബത്തിന് കൈമാറിയ ഒരു പത്തുവയസുകാരിയാണ് ഇപ്പോൾ മാൾട്ടയിൽ ചർച്ചാ വിഷയം.
ജൂലിയയുടെ  സംസ്ക്കാര ചടങ്ങുകൾക്ക് ശേഷം ലീജ  ഇടവക പള്ളിയിൽ എത്തിയവർക്കാണ് കുടുംബം കുട്ടിയുടെ ആഗ്രഹങ്ങളുടെ പട്ടിക കൈമാറിയത്. മെമ്മോറിയൽ പ്രാർത്ഥനാ കാർഡുകളുടെ പിൻഭാഗത്തായി  ജൂലിയ വരച്ച ഒരു ലിസ്റ്റ് കുടുംബം പങ്കെടുത്തവർക്ക് കൈമാറുമ്പോൾ അത് രോഗാവസ്ഥയിലും തളരാതെ നിന്ന ഒരു  കുട്ടി ഈ ലോകത്തോട് വിളിച്ചു പറയാൻ ആഗ്രഹിച്ച എല്ലാം അതിലുണ്ടായിരുന്നു.

 

രണ്ടു വര്ഷം മുൻപ് രോഗം സ്ഥിരീകരിച്ച ശേഷം ജൂലിയ എഴുതിയ ആഗ്രഹങ്ങളുടെ പട്ടിക വായിക്കാം

എന്റെ ഇരുണ്ട നിമിഷങ്ങളില്‍ ധൈര്യമായിരിക്കുക

തളരാതെ പൊരുതണം (ഇത് ശരിക്കും ബുദ്ധിമുട്ടാണെങ്കിലും)

ജീവിതം തകര്‍ന്നു തരിപ്പണമായ ഒരിടം പോലെ ആകുമ്പോഴും പോസിറ്റീവായി തുടരണം

സ്‌കൂളിനോടുള്ള എന്റെ ഇഷ്ടവും പഠിക്കാനുള്ള വ്യഗ്രതയും സെന്റ് മോണിക്ക സ്‌കൂള്‍ = എന്റെ കുടുംബം

സിനിമകളോട് പ്രണയം (പ്രത്യേകിച്ച് ഹാരി പോട്ടര്‍)

നാളെ എന്ത് സംഭവിക്കുമെന്ന് നിങ്ങള്‍ക്കറിയില്ല എന്നതിനാല്‍ ദിവസം തോറും ജീവിക്കുന്നു

പുസ്തകപ്പുഴുവായി ഇരിക്കണം . പുസ്തകങ്ങള്‍ എന്നെ ആശ്വസിപ്പിക്കുകയും എന്നെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകുകയും ചെയ്യുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button