കേരളംമാൾട്ടാ വാർത്തകൾയൂറോപ്യൻ യൂണിയൻ വാർത്തകൾ
പുതിയ നിയമം വഴി ജോലി അനിശ്ചിതത്വത്തിൽ ആയ ഡ്രൈവർമാരെ സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് യുവധാര വീണ്ടും നിവേദനം നൽകി.
വലേറ്റ: മാൾട്ടയിൽ പ്രാബല്യത്തിൽ വന്ന കാബ് ഡ്രൈവർമാരുടെ പുതിയ നിയമത്തിൽ ജോലി അനിശ്ചിതത്വത്തിൽ ആയതിൽ ആശങ്ക അറിയിച്ചും അവരെ സംരക്ഷിക്കുന്നതിനു ആവശ്യമായ നടപടി ആരാഞ്ഞും യുവധാര വീണ്ടും നിവേദനം നൽകി.
നിയമം പ്രാബല്യത്തിൽ വന്നപ്പോൾ തന്നെ വിഷയത്തിൽ വ്യക്തത ആവശ്യപ്പെട്ടു യുവധാര നൽകിയ നിവേദനത്തിനു മറുപടി അധികൃതരുടെ ഭാഗത്തു നിന്ന് വന്നിരുന്നു. കൂടുതൽ ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ടാണ് യുവധാര മാൾട്ട ഗതാഗത മന്ത്രാലയത്തിനും തൊഴിൽ മന്ത്രാലയത്തിനും മാൾട്ട പ്രധാനമന്ത്രിക്കും മൈഗ്രേന്റ് കമ്മീഷണനും , മൾട്ടയിലെ ഇന്ത്യൻ ഹൈ കമ്മീഷനും പരാതി നൽകിയത്. യുവധാരയെ പ്രതിനിധികരിച്ചു ബെസ്റ്റിൻ വർഗീസ്, ജലു ജോർജ് , വിപിൻ പയസ് എന്നിവർ നിവേദനം നൽകി.
ഈ വിഷയത്തിൽ അനുഭാവപൂർണ്ണമായ നടപടി സ്വീകരിക്കാമെന്നും അധികൃതർ ഉറപ്പു നൽകിയിട്ടുണ്ട്.