കൊച്ചി: നടന് വി പി ഖാലിദ് അന്തരിച്ചു. വൈക്കത്ത് ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച് ഹൃദയാഘാതമുണ്ടായതാണ് മരണകാരണം.
ലൊക്കേഷനിലെ ശുചിമുറിയില്‍ വീണനിലയില്‍ കണ്ടെത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും മരിച്ചിരുന്നു. ഫോര്‍ട്ട് കൊച്ചി ചുള്ളിക്കല്‍ സ്വദേശിയായ ഇദ്ദേഹം മറിമായം എന്ന പരിപാടിയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധേയമായത്.
സൈക്കിള്‍ യജ്ഞക്കാരനായി കലാജീവിതം ആരംഭിച്ച ഖാലിദ് നാടക, സീരിയല്‍, ചലച്ചിത്ര രംഗത്ത് സജീവമാണ്. ഛായാഗ്രാഹകരായ ഷൈജു ഖാലിദ്, ജിംഷി ഖാലിദ് സംവിധായകന് ഖാലിദ് റഹ്മാന് എന്നിവര്‍ മക്കളാണ്. 1973ല്‍ പുറത്തിറങ്ങിയ പെരിയാര്‍ ആയിരുന്നു ആദ്യ സിനിമ. താപ്പാന, അനുരാഗ കരിക്കിന് വെള്ളം തുടങ്ങി നിരവധി സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ എത്തിയിട്ടുണ്ട്. മൃതദേഹം ഇപ്പോള്‍ വൈക്കത്തെ സ്വകാര്യ ആശുപത്രിയിലാണ്.