അന്തർദേശീയംടെക്നോളജി
ഒന്നിലധികം ഫോണുകളിൽ ഒരേ വാട്സ്ആപ്പ് അക്കൗണ്ട്: ഫീച്ചർ ഉടൻ എത്തുന്നു.
കാലിഫോർണിയ :ഒന്നിലധികം ഫോണുകളില്‍ ഒരേ വാട്ട്സ് ആപ്പ് അക്കൗണ്ട് ഉപയോഗിക്കാന്‍ കഴിയുന്ന ഫീച്ചര്‍ ഉടനെത്തും. വാട്ട്സ് ആപ്പിന്റെ ഏറ്റവും പുതിയ അപ്ഡേഷനില്‍ ഈ ഫീച്ചര്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വാട്സ്ആപ്പ് വെബ് വഴി മാത്രമാണ് നിലവില്‍ ലാപ്ടോപ്പുകളിലും ഡെസ്ക്ടോപ്പുകളിലും ഒരേ അക്കൗണ്ട് തുറക്കാന്‍ സാധിക്കുന്നത്.
ഈ പ്രതിസന്ധിക്ക് പരിഹാരമെന്നോണമാണ് പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് എത്തുന്നത്. ഫീച്ചര്‍ അപ്ഡേറ്റായാല്‍ ഒരു നമ്ബര്‍ ഉപയോഗിച്ച് ഒന്നിലധികം ഫോണുകളില്‍ അക്കൗണ്ട് തുടങ്ങാന്‍ ഉപഭോക്താവിന് സാധിക്കുമെന്നാണ് വിവരം. ആദ്യ ഘട്ടത്തില്‍ ഐഒഎസില്‍ ഫീച്ചര്‍ ലഭ്യമാകുമോ എന്നതിനും വ്യക്തത കൈവന്നിട്ടില്ല.