അന്തർദേശീയംകേരളംമാൾട്ടാ വാർത്തകൾ

യുവധാര ന്യൂസ് പോർട്ടൽ ഉദ്ഘാടനം ചെയ്തു

YuvadharaNewsPortal

എറണാകുളം : യുവധാര ന്യൂസ് ഇനി ന്യൂസ് പോർട്ടലിൽ .യുവധാര ന്യൂസ്പോർട്ടൽ കേരള സംസ്ഥാന എക്സൈസ് മന്ത്രിയും മുൻ ദേശാഭിമാനി ചീഫ് എഡിറ്ററുമായ സ:എം പി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു . പ്രസ്തുത ചടങ്ങിൽ മുൻമന്ത്രിയും സിപിഐഎം സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായ സഖാവ് എം എം മണി, സിപിഐ (എം ) സംസ്ഥാന കമ്മിറ്റി അംഗം സ: എം സ്വരാജ് എന്നിവർ പങ്കെടുത്തു. യുവധാര സാംസ്കാരിക വേദി കഴിഞ്ഞ കാലങ്ങളിൽ യൂറോപ്പിലും കേരളത്തിലും നടത്തിയ പ്രവർത്തനങ്ങൾ പ്രശംസനീയം ആണെന്ന് ഗോവിന്ദൻ മാസ്റ്റർ കുട്ടി ചേർത്തു.

ചടങ്ങിൽ കോവിഡിലും നിപ്പയിലും മുന്നിൽ നിന്ന് കേരളത്തിനെ നയിച്ച അന്താരാഷ്ട്ര തലത്തിൽ നിരവധി പുരസ്കാരം ലഭിച്ച സ: ഷൈലജ ടീച്ചർക്ക് യുവധാര മാൾട്ടയുടെ ഉപഹാരം ട്രഷറർ സ: ജിൻഷാദ്, എക്സിക്യൂട്ടീവ് അംഗവും യുവധാര ന്യൂസ് ചീഫ് എഡിറ്ററുമായ സ: ജിനു എന്നിവർ ചേർന്ന് നൽകി.

ഇനി മുതൽ യുവധാര ന്യൂസ് ലോകത്ത് എവിടെ നിന്നും ന്യൂസ് പോർട്ടൽ വഴി വായിക്കുവാൻ സാധിക്കും.

എല്ലാ ഗാഡ്ജറ്റിലും അതിവേഗം ലളിതമായി ലഭിക്കുന്ന രീതിയിലാണ് ന്യൂസ് പോർട്ടൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button