യൂറോപ്യൻ യൂണിയൻ വാർത്തകൾ
നാറ്റോയിൽ(NATO) ചേരാൻ ഫിൻലാൻഡ് ഔദ്യോഗികമായി അപേക്ഷിക്കും
“ഉടനെ തന്നെ നാറ്റോ സൈനിക സഖ്യത്തിൽ ചേരാൻ തങ്ങളുടെ രാജ്യം അപേക്ഷിക്കുമെന്ന് ഫിൻലൻഡിന്റെ നേതാക്കൾ പ്രഖ്യാപിച്ചു. അവരുടെ അംഗീകാരം പാർലമെന്റിൽ അന്തിമ തീരുമാനത്തിന് വഴിയൊരുക്കുന്നു.
ഫിൻലൻഡിന് റഷ്യയുമായി 1,340 കിലോമീറ്റർ അതിർത്തിയുണ്ട്, അതിനാൽ ഉക്രെയ്നിലെ റഷ്യൻ അധിനിവേശത്തിനുശേഷം ഫിൻലാന്റിന് നാറ്റോയിൽ ചേരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചിന്തിച്ചുത്തുടങ്ങി. നാറ്റോയിൽ ചേരാൻ സ്വീഡനും താൽപ്പര്യം പ്രകടിപ്പിച്ചു, നാറ്റോയിൽ ചേർന്നാൽ നിരവധി പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് റഷ്യ മുന്നറിയിപ്പ് നൽകി.
നാറ്റോ അംഗങ്ങൾ ഒരു അംഗത്തിന് നേരെയുള്ള ആക്രമണത്തെ അവർക്കെതിരായ ആക്രമണമായി കാണുന്നു, അതിനാൽ അവർ പരസ്പരം പ്രതിരോധിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു, യുണൈറ്റഡ് കിംഗ്ഡം പ്രധാനമന്ത്രി ബോറിസ് ജോൺസൺ സ്വീഡനും ഫിൻലൻഡിനും സുരക്ഷ വാഗ്ദാനം ചെയ്തു.
യുവധാര ന്യൂസ്