കേരളം

മാറ്റിവെച്ച തൃശൂര്‍ പൂരം വെടിക്കെട്ട് ഇന്ന് വൈകീട്ട് 7 മണിക്ക്

തൃശൂര്‍:കനത്ത മഴ മൂലം മാറ്റിവച്ച തൃശൂര്‍ പൂരം വെടിക്കെട്ട് ഇന്ന് വൈകീട്ട് 7 മണിക്ക് നടക്കും. ഇന്ന് വെളുപ്പിന് മൂന്ന് മണിക്ക് നടത്തേണ്ടിയിരുന്ന വെടിക്കെട്ടാണ് കനത്ത മഴയെ തുടര്‍ന്ന് രാത്രിയിലേക്ക് മാറ്റിയത്.

മന്ത്രിമാരും തിരുവമ്ബാടി, പാറമേക്കാവ് ദേവസ്വങ്ങളും ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. ഘടക പൂരങ്ങളുടെ വരവ് തുടരും. ഒരു മാറ്റവുമില്ലാതെ പകല്‍പ്പൂരവും നടക്കും.

ഇന്നലെ നടന്ന കുടമാറ്റത്തില്‍ ഇക്കുറി വര്‍ണക്കുടകള്‍ മാത്രമല്ല എല്‍.ഇ.ഡി കുടകളും ഉണ്ടായിരുന്നു.

യുവധാര ന്യൂസ് 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button