പണ്ഡിറ്റ് ശിവ്കുമാർ ശർമ അന്തരിച്ചു; രാഗവിസ്താരങ്ങളുടെ സന്തൂർ ഇതിഹാസം
ന്യൂഡല്‍ഹി> സന്തൂര്‍ സംഗീത ഇതിഹാസം പണ്ഡിറ്റ് ശിവ്കുമാര്‍ ശര്‍മ അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. കഴിഞ്ഞ ആറു മാസമായി വൃക്ക സംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്നു.
സന്തൂറിനെ ആഗോള പ്രശസ്തിയിലെത്തിച്ച സംഗീതജ്ഞനാണ് പണ്ഡിറ്റ് ശിവ്കുമാര്‍ ശര്‍മ.സില്‍സില, ചാന്ദ്നി ഉള്‍പ്പെടെ ഒട്ടേറെ സിനിമകള്‍ക്ക് സംഗീതമൊരുക്കി. പത്മശ്രീ, 2001ല്‍ പത്മഭൂഷണ്‍ ബഹുമതികള്‍ നല്കി രാജ്യം ആദരിച്ചു.
1938ല്‍ ജമ്മുവില്‍ ജനിച്ച ശിവകുമാര്‍ ശര്‍മ സന്തൂറില്‍ ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതം അവതരിപ്പിക്കുന്ന ആദ്യയാളായാണ് കണക്കാക്കപ്പെടുന്നത്. ജമ്മു കശ്മീരീലെ നാടോടി സംഗീത ഉപകരണമാണ് സന്തൂര്‍. പുല്ലാങ്കുഴല്‍ വാദകന്‍ പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയുമായി ചേര്‍ന്നാണ് ഒട്ടേറെ സിനികള്‍ക്ക് സംഗീതം നല്‍കിയത്. സില്സില്, ലാംഹെ, ചാന്ദ്നി എന്നിവ ശ്രദ്ധേയ ചിത്രങ്ങളാണ്.
മകന് രാഹുല്‍ ശര്‍മ അറിയപ്പെടുന്ന സന്തൂര്‍ വാദകനാണ്.
യുവധാര ന്യൂസ്