കേരളം
മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു
എട്ട് കുട്ടികളാണ് വീട്ടുകാരോട് പറയാതെ മണിമലയാറ്റിൽ കുളിക്കാനിറങ്ങിയത്. മൂന്ന് പേർ ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. ഇതിൽ രണ്ട് പേരാണ് മുങ്ങിമരിച്ചത്
മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. തിരുവല്ല മല്ലപ്പള്ളിയിലാണ് സംഭവം. തമിഴ്നാട് തിരുനെൽവേലി സ്വദേശികളായ കാർത്തിക്, ശബരിനാഥ് എന്നിവരാണ് മരിച്ചത്. ഇരുവർക്കും പതിനഞ്ചു വയസായിരുന്നു. മണിമലയാറ്റിലെ വടക്കൻ കടവിലാണ് അപകടമുണ്ടായത്.
ബന്ധുവീട്ടിലെ ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു മരിച്ച കുട്ടികൾ. ചടങ്ങിനെത്തിയ എട്ട് കുട്ടികളാണ് വീട്ടുകാരോട് പറയാതെ മണിമലയാറ്റിലെ വടക്കൻ കടവിൽ കുളിക്കാനിറങ്ങിയത്.
മൂന്ന് പേർ ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. ഇതിൽ രണ്ട് പേരാണ് മുങ്ങിമരിച്ചത്. ഇവരെ ഉടൻതന്നെ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മണിമലയാറ് കണ്ട് കൗതുകത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു എട്ട് കുട്ടികളും.
യുവധാര ന്യൂസ്