മാൾട്ടാ വാർത്തകൾ
കോസ്റ്റ്ൽ റോഡിൽ ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരണപെട്ടു

ഇന്ന് രാവിലെ കോസ്റ്റ്ൽ റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ പെട്ട് 35 കാരനായ ഒരാൾക്ക് ദാരുണമായി ജീവൻ നഷ്ടപ്പെട്ടു.
സ്ലീമയിൽ താമസിക്കുന്ന ഫ്രഞ്ച് പൗരൻ പുലർച്ചെ മൂന്ന് മണിയോടെ ഓടിച്ചിരുന്ന മോട്ടോർ സൈക്കിൾ നിയന്ത്രണം വിട്ട് തടയണയിൽ ഇടിക്കുകയായിരുന്നു.
മീറ്ററുകളോളം ബൈക്ക് നീങ്ങി റോഡിന്റെ വശത്തെ മരങ്ങൾക്കിടയിലേക്ക് നീങ്ങിയതോടെ ഇയാൾ തടയണയിൽ കുടുങ്ങി.
ഇദ്ദേഹം സ്ഥലത്തുതന്നെ മരണപെട്ടു .
ഡ്യൂട്ടി മജിസ്‌ട്രേറ്റ് കരോലിൻ ഫറൂജിയ ഫ്രണ്ടോയാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.
പോലീസ് കേസ് അന്വേഷിച്ചുവരികയാണ്.
നേരോടെ അറിയാൻ
നേരത്തേ അറിയാൻ
യുവധാര ന്യൂസ്