ആശ്വാസം ! നിഷാന്ത് നാട്ടിലേക്ക്
ക്യാൻസർ ബാധിച്ചു മാറ്റർ -ഡേ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന നിഷാന്ത് തുടർ ചികിത്സയ്ക്കുവേണ്ടി നാട്ടിലേക്ക് തിരിച്ചു.
മാറ്റർ – ഡേ: ക്യാൻസർ ബാധിച്ചു മാറ്റർ -ഡേ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന നിഷാന്ത് തുടർ ചികിത്സയ്ക്കുവേണ്ടി നാട്ടിലേക്ക് തിരിച്ചു.ഒരാഴ്ചയായി എയർ -ഫ്ലൈറ്റ് ചെയ്യുന്നതിന് ഉൾപ്പെടെയുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും ഹോസ്പിറ്റലിൽ നിന്നും ട്രാവൽ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ സാധിച്ചിരുന്നില്ല.
ഇന്നലെ രാത്രി വൈകി സർട്ടിഫിക്കറ്റ് ലഭിക്കുകയും ഇന്ന് ഉച്ചതിരിഞ്ഞ് ഉള്ള എമിറേറ്റ്സ് ഫ്ലൈറ്റിൽ കിടക്കെ ഉൾപ്പെടെയുള്ള പരിചരണ സൗകര്യം ഒരുക്കി ബിസിനസ് ക്ലാസിൽ കൊച്ചിയിലേക്ക് നാളെ പുലർച്ചെ എത്തിക്കുവാനും അവിടെനിന്ന് നോർക്ക ഐസിയു ആംബുലൻസ് വഴി തിരുവനന്തപുരം ആർസിസി എത്തിക്കാനാണ് മുൻ നിശ്ചയിച്ചിരിക്കുന്നത്.ആംബുലൻസ് വരുന്ന വഴിയിൽ വഴിയൊരുക്കുന്നതിന് വേണ്ടി ഗതാഗത നിയന്ത്രണത്തിനുള്ള സൗകര്യവും കേരള സർക്കാർ ഇടപെട്ട് ഒരുക്കിയിട്ടുണ്ട്.
വലിയ തുക ചികിത്സയ്ക്കായി ആവശ്യമുണ്ട്.കഴിയുന്നവർ ചൂവടേ ചേർക്കുന്ന അക്കൗണ്ട് നമ്പറിൽ സഹായിക്കണമെന്ന് യുവധാര സാംസ്കാരിക വേദി അഭ്യർത്ഥിച്ചു..
Nishanth Leela Kumaran
IFSC-SBIN0003338
Account Number- 20252178317
Email- [email protected]
STATE BANK OF INDIA,Koyilandi