യുകെയിൽ പാസഞ്ചർ ലൊക്കേറ്റർ ഫോം മാർച്ച് 18 വെള്ളിയാഴ്ച മുതൽ ആവശ്യമില്ല. വാക്സിൻ എടുക്കാത്ത യാത്രക്കാർക്കുള്ള എല്ലാ ടെസ്റ്റിംഗ് നിയന്ത്രണങ്ങളും അവസാനിപ്പിക്കും.
യുകെയിലെ പാസഞ്ചർ ലൊക്കേറ്റർ ഫോം വെള്ളിയാഴ്ച മുതൽ ആവശ്യമില്ലെന്ന് ഗവൺമെൻറ് വ്യക്തമാക്കി. യുകെയിലേയ്ക്കും പുറത്തേയ്ക്കുള്ള യാത്രകൾക്ക് ഏർപ്പെടുത്തിയിരുന്ന എല്ലാ ടെസ്റ്റിംഗ് നിയന്ത്രണങ്ങളും ഇതോടെ അവസാനിക്കും. വാക്സിൻ എടുക്കാത്ത യാത്രക്കാർക്കുള്ള നിയന്ത്രണങ്ങളും ഇല്ലാതാകും. ട്രാൻസ്പോർട്ട് സെക്രട്ടറി ഗ്രാൻ്റ് ഷാപ്സ് ആണ് ഇക്കാര്യം അറിയിച്ചത്. മാർച്ച് 18 വെള്ളിയാഴ്ച രാവിലെ 4 മണി മുതൽ പുതിയ മാറ്റങ്ങൾ നടപ്പിൽ വരും.
ബ്രിട്ടണിൽ വിജയകരമായി നടത്തിയ കോവിഡ് വാക്സിനേഷനെ തുടർന്നാണ് ഈസ്റ്ററിനു മുൻപ് ജനങ്ങൾക്ക് കൂടുതൽ സ്വാതന്ത്ര്യം അനുവദിക്കാനുള്ള സാഹചര്യം ഉരുത്തിരിഞ്ഞതെന്നു ട്രാൻസ്പോർട്ട് സെക്രട്ടറി ട്വിറ്ററിൽ കുറിച്ചു. വാക്സിനേറ്റഡായ യാത്രക്കാർക്കുള്ള ടെസ്റ്റിംഗ് നിയന്ത്രണങ്ങൾ ഫെബ്രുവരിയിൽ അവസാനിപ്പിച്ചിരുന്നു. മാർച്ച് 18 മുതൽ അൺ വാക്സിനേറ്റഡായി യുകെയിലേയ്ക്കും പുറത്തേയ്ക്കും യാത്ര ചെയ്യുന്നവർ പ്രീ ഡിപ്പാർച്ചർ ടെസ്റ്റും ഡേ ടു പോസ്റ്റ് അറൈവൽ ടെസ്റ്റും ചെയ്യേണ്ടതില്ല.
നേരോടെ അറിയാൻ
നേരത്തേ അറിയാൻ
യുവധാര ന്യൂസ്
യുവധാര ന്യൂസിൽ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: