യൂറോപ്യൻ യൂണിയൻ വാർത്തകൾ

യൂറോപ്പ് വിസ: 2023ല്‍ ഇന്ത്യക്കാര്‍ക്ക് നഷ്ടമായത് 109കോടി, അപേക്ഷ തള്ളിയാലും ഫീസ് തിരിച്ച് നല്‍കില്ല.

യൂറോപ്പ് യാത്രക്കായുള്ള ഷെങ്കൻ വിസ ലഭിക്കാനായി അപേക്ഷിക്കുന്നവരുടെ എണ്ണം ഓരോ വർഷവും കുത്തനെ കൂടുകയാണ്. എന്നാൽ കഴിഞ്ഞ വർഷം ഷെങ്കൻ വിസയ്ക്കായുള്ള അപേക്ഷകളുടെ വലിയ ശതമാനം നിരസിക്കപ്പെട്ടതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇക്കൂട്ടത്തിൽ വലിയൊരു വിഭാഗം ഇന്ത്യക്കാരുടെയും വിസ അപേക്ഷകൾ നിരസിക്കപ്പെട്ടു. ഷെങ്കൻ വിസ നിരസിക്കപ്പെട്ടാൽ ഫീസ് തിരിച്ചുനൽകാത്തതിനാൽ 2023 മാത്രം ഇന്ത്യക്കാർക്ക് നഷ്ടമായത് 109 കോടി രൂപയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഷെങ്കൻ ന്യൂസ് റിപ്പോർട്ട് പ്രകാരം 9,66,687 ഇന്ത്യക്കാരാണ് ഈ വർഷം ഷെങ്കൻ വിസയ്ക്കായി അപേക്ഷ നൽകിയത്. ഇതിൽ 1,51,752 പേരുടെ അപേക്ഷകളാണ് തള്ളിപ്പോയത്. ആകെ 16 ലക്ഷത്തോളം വിസ അപേക്ഷകളാണ് ഷെങ്കൻ അധികൃതർ കഴിഞ്ഞ വർഷം നിരസിച്ചത്. ഇതിലൂടെ ആകെ 1,172 കോടി രൂപയുടെ നഷ്ടമാണ് അപേക്ഷകർക്കുണ്ടായത്.

അപേക്ഷ ഫോറം കൃത്യമായി പൂരിപ്പിക്കാത്തതിനാലാണ് വലിയൊരു വിഭാഗം ആൾക്കാരുടെയും അപേക്ഷകൾ തള്ളിപ്പോകുന്നത്. യാത്രയുമായി ബന്ധപ്പെട്ട പണത്തിന്റെ രേഖകൾ കൃത്യമായി രേഖപ്പെടത്താത്തതിനാലും യാത്രയുടെ ആവശ്യം വ്യക്തമാക്കാത്തതിനാലും ചിലരുടെ അപേക്ഷകൾ തള്ളിപ്പോകുന്നു. അതോടൊപ്പം വിസ നിയമങ്ങൾ മുൻപ് ലംഘിച്ചവരുടെയും നല്ല ജോലിയില്ലാത്തവരുടെയും അപേക്ഷകളും അധികൃതർ പരിഗണിക്കാറില്ല.

വിസ ഫീസ് കുത്തനെ വർധിപ്പിച്ച വർഷം കൂടിയായിരുന്നു ഇത്. ജൂൺ 11 മുതലാണ് ഇത് നിലവിൽ വന്നത്. മുതിർന്നവർക്ക് നിലവിൽ 8000 രൂപയോളമാണ് ഫീസ്. നേരത്തെ ഇത് 7000ത്തോളമായിരുന്നു. നിരസിക്കപ്പെടുന്ന അപേക്ഷകർക്ക് സാധാരണഗതിയിൽ ഫീസ് തിരിച്ചുകിട്ടില്ല.

യൂറോപ്യൻ യൂണിയനിലെ 22 അംഗരാജ്യങ്ങളടക്കം, യൂറോപ്പിലെ 27 രാജ്യങ്ങളിലേക്ക് സഞ്ചരിക്കാനുള്ള ഒറ്റ വിസയാണ് ഷെങ്കൻ വിസ. സാധാരണയായി എംബസിയിലോ കോൺസുലേറ്റിലോ വിസ സെന്ററിലോ ഒക്കെയാണ് ഷെങ്കൺ വിസ നൽകുന്നത്. ഫ്രാൻസ്, ഇറ്റലി, ജർമനി, ഡെൻമാർക്ക്, ഓസ്ട്രിയ, ബെൽജിയം, ക്രൊയേഷ്യ, സ്വിറ്റ്സർലാൻഡ്, നേർവെ, അയർലൻഡ്, പോർച്ചുഗൽ, ചെക് റിപ്പബ്ലിക്ക, ഗ്രീസ്, എസ്റ്റോണിയ, ഫിൻലൻഡ്, ഐസ്ലൻഡ്, ലാത്വിയ, ലിച്ചൻസ്‌റ്റൈൻ, ലിത്വാനിയ, മാൾട്ട തുടങ്ങി 27 രാജ്യങ്ങളിലാണ് ഷെങ്കൻ വിസ നിലവിലുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button