ഐപിഎൽ കിരീടം കൊൽക്കത്തയ്ക്ക്
ചെന്നൈ > ആവേശം വാനോളമുയർത്തി ഐപിഎൽ കലാശപ്പോരിൽ കപ്പുയർത്തി കൊൽക്കത്ത. ചെന്നൈയിൽ നടന്ന പോരാട്ടത്തിൽ തുടക്കം മുതലേ വ്യക്തമായ അധിപത്യം നിലനിർത്തിയാണ് കൊൽക്കത്തയുടെ വിജയം. ഹൈദരാബാദ് ഉയർത്തിയ 114 റൺസ് വിജയലക്ഷ്യം കൊൽക്കത്ത 10.3 ഓവറിൽ മറികടന്നു.
പത്തുവർഷത്തെ ഇടവേളയ്‌ക്കുശേഷമാണ് കൊൽക്കത്ത കിരീടം ചൂടുന്നത്. കൊൽക്കത്തയുടെ മൂന്നാം കിരീടമാണ്. 2014ലും 2012ലും ചാമ്പ്യൻമാരായിട്ടുണ്ട്. സ്‌കോർ: ഹൈദരാബദ് 113,(18.3), കൊൽക്കത്ത 114(10.3) .
തുടക്കം മുതലേ കളിയിൽ കൊൽക്കത്തയുടെ ആധിപത്യമായിരുന്നു. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്സ് 18. 3 ഓവറില്‍ 113 റൺസെടുത്താണു പുറത്തായത്. പവർ പ്ലേയിൽ തന്നെ ഹൈദരാബാദിന്റെ മൂന്നു വിക്കറ്റുകൾ കൊൽക്കത്ത വീഴ്ത്തിയിരുന്നു. അഭിഷേക് ശര്‍മ (അഞ്ച് പന്തില്‍ രണ്ട്), ട്രാവിസ് ഹെഡ് (0), രാഹുല്‍ ത്രിപാഠി (13 പന്തില്‍ ഒന്‍പത്) എന്നിവരാണു പുറത്തായത്. ഐപിഎൽ ഫൈനൽ ചരിത്രത്തിലെ ഏറ്റവും ചെറിയ സ്കോറിലായിരുന്നു ഹൈദരാബാദിന്റെ മടക്കം.