താളം തിരിച്ചുപിടിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്; ഗോവയെ 4 – 2 ന് തകർത്തു
കൊച്ചി > ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഗോവയ്‌ക്കെതിരേ ബ്ലാസ്‌റ്റേഴ്‌സിന് ത്രസിപ്പിക്കുന്ന വിജയം. ആദ്യ പകുതിയിൽ രണ്ട് ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് ഉഗ്രൻ തിരിച്ചുവരവോടെ ഗംഭീരവിജയം ഒരുക്കിയത് (4-2). ബ്ലാസ്‌റ്റേഴ്‌സിനായി ഡെയ്‌സുക് സകായി (51), ദിമിത്രിയോസ് ഡയമെന്റക്കോസ് (81,84), ഫെഡോർ ചെർച്ചിൻ (88) എന്നിവരാണ് ഗോൾ നേടിയത്. ഗോവയ്‌ക്കായി റൗളിങ് ബോര്‍ജസ്, മുഹമ്മദ് യാസിര്‍ എന്നിവർ വലകുലുക്കി.
ആദ്യ പകുതി അവസാനിച്ചപ്പോള്‍ രണ്ടു ഗോളിന് ഗോവ മുന്നിട്ടു നിന്നെങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് ഗോള്‍ മടക്കി. ഡെയ്‌സുക് സകായിയാണ് തുടക്കമിട്ടത്. 81 ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ബ്ലാസ്‌റ്റേഴ്‌സിനെ ഒപ്പമെത്തിച്ച ദിമിത്രിയോസ് ചൂടാറും മുന്നേ തകർപ്പൻ ഗോളിലൂടെ ടീമിനെ മുന്നിലെത്തിച്ചു. 88 ാം മിനിറ്റിൽ ചെർച്ചിന്റെ ഗോൾകൂടി വന്നതോടെ കലൂർ സ്‌റ്റേഡിയം ഇളകിമറിഞ്ഞു. ടൂർണമെന്റിലെ മികച്ച തിരിച്ചുവരവാണ് ബ്ലാസ്‌റ്റേഴ്‌സ് ഗോവ മത്സരത്തിൽ കണ്ടത്. ജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്തേക്ക് ഉയർന്നു.