സ്ലീമയിലെ ഒരു അപ്പാർട്ട്മെന്റിൽ താമസിക്കുന്നത് ഇന്ത്യക്കാരടക്കം 40 ൽപരം വിദേശ തൊഴിലാളികൾ
മാൾട്ടയിലെ പ്രധാന നഗരങ്ങളിൽ ഒന്നായ സ്ലീമയിൽ ഒരു അപ്പാർട്ട്മെന്റിൽ തന്നെ 40 ഓളം വിദേശ തൊഴിലാളികൾ താമസിക്കുന്നതായി റിപ്പോർട്ട്. ഇവർ വാടകയായി 250 യൂറൊ വരെ നൽകേണ്ടിവരുന്നു ഒരു ചെറിയ മുറിയിൽ 9 പേരാണ് താമസിക്കുന്നത്. 40 പേർക്ക് ആകെയുള്ളത് 3 കുളിമുറികൾ ആണ്.
പലർക്കും ഇവിടെ നിന്ന് മാറി താമസിക്കാൻ ആഗ്രഹമുണ്ടെങ്കിലും മാൾട്ടയിലെ ഒട്ടുമിക്ക വീട്ടുടമസ്ഥരും ഇന്ത്യ അടക്കമുള്ള ഏഷ്യയിൽ നിന്നുള്ളവർക്ക് വീടുകൾ വാടകയ്ക്ക് നൽകാൻ താല്പര്യപ്പെടുന്നില്ല. അതുകൊണ്ടുതന്നെ പലരും ഇന്ത്യക്കാർ അടക്കമുള്ളവരിൽ നിന്ന് അമിത തുക വാടകയിനത്തിൽ ഈടാക്കുന്നുണ്ട്.
അമിതമായ ശബ്ദവും ദുർഗന്ധവും ആളുകളുടെ തിരക്കുംമൂലം അടുത്ത ഫ്ളാറ്റിലെ ആളുകൾ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ ചെക്കിങ് നടന്നത്
നിയമപ്രകാരം മാൾട്ടയിൽ ഒരു വീട്ടിൽ ഒരു കുടുംബമോ പരമാവധി 6 വ്യക്തികളോ മാത്രമേ താമസിക്കാവൂ. നിയമലംഘനം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
യുവധാര മാൾട്ട