മധ്യവേനലവധിക്ക് ശേഷം കുരുന്നുകള്‍ ഇന്ന് സ്‌കൂളിലേക്ക്
മധ്യവേനലവധിക്ക് ശേഷം കുരുന്നുകള്‍ ഇന്ന് സ്‌കൂളുകളിലേക്ക്. മൂന്നു ലക്ഷത്തിലധികം കുഞ്ഞുങ്ങളാണ് പുതിയതായി ഒന്നാം ക്ലാസുകളിലേക്ക് എത്തുന്നത്. ആകെ 42 ലക്ഷം വിദ്യാര്‍ത്ഥികളും.വിദ്യാലയങ്ങളില്‍ പ്രവേശനോത്സവത്തിനുളള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു
മലയന്‍കീഴ് സ്‌കൂളില്‍ നടക്കുന്ന സംസ്ഥാനതല പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ചടങ്ങ് കൈറ്റ് വിക്‌ടേഴ്‌സ് ചാനല്‍ വഴി എല്ലാ സ്‌കൂളുകളിലും തത്സമയം പ്രദര്‍ശിപ്പിക്കും. ഇതേ സമയം തന്നെ ജില്ലാതലത്തിലും സ്‌കൂള്‍തലത്തിലും പ്രവേശനോത്സവം സംഘടിപ്പിക്കുന്നുണ്ട്. ജില്ലാതലങ്ങളില്‍ മന്ത്രിമാരുടെ സാന്നിധ്യത്തില്‍ ആവും പ്രവേശനോത്സവ പരിപാടികള്‍ നടക്കുക
പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനായിരിക്കും. മന്ത്രിമാരായ അഡ്വ.ആന്റണി രാജു,ജി ആര്‍ അനില്‍, പ്രതിപക്ഷ നേതാവ് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനായിരിക്കും. മന്ത്രിമാരായ അഡ്വ. ആന്റണി രാജു, അഡ്വ. ജി ആര്‍ അനില്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവരും സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. മന്ത്രി കെ എന്‍ ബാലഗോപാല്‍ കൊല്ലം ശങ്കരമംഗലത്തും വീണ ജോര്‍ജ് പത്തനംതിട്ട കടമ്മനിട്ടയിലും വി എന്‍ വാസവന്‍ കോട്ടയം തലയോലപ്പറമ്പിലും റോഷി അഗസ്റ്റിന്‍ ഇടുക്കി വാഴത്തോപ്പിലും പി പ്രസാദ് ആലപ്പുഴ പോളതൈയിലും പി രാജീവ് എറണാകുളത്തും കെ രാധാകൃഷ്ണന്‍ തൃശ്ശൂരിലും എം ബി രാജേഷ് പാലക്കാട് മലമ്പുഴയിലും വി അബ്ദുറഹിമാന്‍ മലപ്പുറം കല്പകഞ്ചേരിയിലും പി എ മുഹമ്മദ് റിയാസ് കോഴിക്കോടും ഐസി ബാലകൃഷ്ണന്‍ എംഎല്‍എ വയനാട്ടിലും വി ശിവദാസന്‍ എംപി കണ്ണൂരിലും മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കാസര്‍കോടും പ്രവേശനോത്സവം ജില്ലാതല ഉദ്ഘാടനങ്ങള്‍ നിര്‍വഹിക്കും.
മന്ത്രിമാരായ ആര്‍ ബിന്ദു, കെ രാജന്‍ എന്നിവര്‍ തൃശ്ശൂരില്‍ വിവിധ സ്‌കൂളുകളില്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. പ്രവേശനോത്സവത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മന്ത്രി വി ശിവന്‍കുട്ടി മലയിന്‍കീഴ് ഗവണ്‍മെന്റ് വി എച്ച് എസ് എസ് സന്ദര്‍ശിച്ചിരുന്നു. പ്രവേശനോത്സവ ഗാനത്തിന്റെ വീഡിയോയും റിലീസ് ചെയ്തു.
സംസ്ഥാനത്താകെ 6849 എല്‍ പി സ്‌കൂളുകളും 3009 യു പി സ്‌കൂളുകളും 3128 ഹൈസ്‌കൂളുകളും 2077 ഹയര്‍ സെക്കണ്ടറി സ്‌കൂളുകളും 359 വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളുമാണ് ഉള്ളത്. സര്‍ക്കാര്‍, എയിഡഡ് സ്‌കൂളുകളുടെ ആകെ എണ്ണം 13,964 ആണ്. അണ്‍ എയിഡഡ് കൂടി ചേര്‍ക്കുമ്പോള്‍ ഇത് 15,452 ആകും
യുവധാര ന്യൂസ്