യൂറോപ്യൻ രാജ്യങ്ങൾ സന്തർശിക്കാൻ പ്രധാനമന്ത്രി
ഈ വര്‍ഷത്തെ ആദ്യ വിദേശ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യൂറോപ്പിലേക്ക് . ജര്‍മനി, ഡെന്മാര്ക്, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലും പ്രധാനമന്ത്രി സന്ദര്‍ശനം നടത്തും.
മൂന്നു രാജ്യങ്ങളിലായി 25 യോഗങ്ങളില്‍ പങ്കെടുക്കും. 65 മണിക്കൂറിനുള്ളിലാണ് ഇത്രയും യോഗങ്ങള്‍.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ, ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് സ്കോള്‍സ് എന്നിവരടക്കം 8 നേതാക്കളുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും.നാല് വരെ നീളുന്ന സന്ദര്‍ശനത്തില്‍ ഒരു രാത്രി ജര്‍മനിയിലും രണ്ടു രാത്രികള്‍ വിമാനത്തിലുമാകും മോദി ചെലവഴിക്കുക.
ജര്‍മന്‍ ചാന്‍സലര്‍ സ്കോള്‍സുമായി മോദിയുടെ ആദ്യ കൂടിക്കാഴ്ചയാണിത്. തുടര്‍ന്ന് ഡെന്മാര്ക്കിലെ കോപ്പന്‍ഹേഗനിലെത്തുന്ന അദ്ദേഹം പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സനുമായും ഡാനിഷ് രാജ്ഞി മാര്‍ഗരറ്റുമായും കൂടിക്കാഴ്ച നടത്തും.
ജര്‍മനിയിലെത്തുന്ന പ്രധാനമന്ത്രി ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുകയും സംവദിക്കുകയും ചെയ്യും.
നേരോടെ അറിയാൻ
നേരത്തേ അറിയാൻ
യുവധാര ന്യൂസ്