അന്തർദേശീയം
ഇന്ത്യക്കാരടക്കം 9,000 പേരെ കുവൈത്ത് നാടുകടത്തി
മനാമ> 4,000 സ്‌ത്രീകൾ ഉൾപ്പെടെ 9,000ൽ അധികം പ്രവാസികളെ കുവൈത്ത് നാടുകടത്തി. ഇവരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. ക്രിമിനൽ കേസുകളിലും ക്രമക്കേടുകളിലും ഉൾപ്പെട്ടതിനെ തുടർന്നാണ് നാടുകടത്തലെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യക്കാർക്കുപുറമേ ഫിലിപ്പീൻസ്, ശ്രീലങ്ക, ഈജിപത് എന്നിവിടങ്ങളിൽ നിന്നുള്ളവരെയും നാടുകടത്തി.
നിലവിൽ, 700 പുരുഷന്മാരും സ്‌ത്രീകളും നാടുകടത്തൽ ജയിലിലുണ്ട്. അടുത്ത 10 ദിവസത്തിനുള്ളിൽ ഇവരെയും നാടുകടത്താനുള്ള ക്രമീകരണങ്ങൾ ചെയ്‌തുവരികയാണെന്നും സുരക്ഷാ വകുപ്പ് അറിയിച്ചു. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റെസിഡൻസി അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷനും പബ്ലിക് സെക്യൂരിറ്റി സെക്ടറുമാണ് നിയമലംഘനം നടത്തുന്ന പ്രവാസികളെ നാടുകടത്തുന്നത്.
യുവധാര ന്യൂസ്