മാൾട്ടാ വാർത്തകൾ

ക്ലബ് ഡി സ്വാറ്റ് മാൾട്ട സങ്കടിപ്പിക്കുന്ന ഒന്നാമത് ഓൾ യൂറോപ്പ് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് നാളെ ഉച്ചയ്ക്ക് ഒരു മണി മുതൽ .

എഫ്ഗൂറ: ക്ലബ് ഡി സ്വാറ്റ് മാൾട്ട സങ്കടിപ്പിക്കുന്ന ഒന്നാമത് ഓൾ യൂറോപ്പ് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ജനുവരി 14 നു ശനിയാഴ്ച എഫ്ഗൂറ ഗ്രൗണ്ടിൽ വച്ച് ഉച്ചക്ക് 1 മണി മുതൽ നടത്തുമെന്ന് സംഘാടകർ അറിയിച്ചു.

മാൾട്ടയിലെ തന്നെ പ്രഗൽഭരായ 10 ഓളം ടീമുകളും അയർലന്റ്, ഇറ്റലി എന്നിവിടങ്ങളിൽ നിന്നും ഓരോ ടീമുകളും ഈ വർഷത്തെ ടൂർണമെന്റിൽ പങ്കെടുക്കുന്നു. സംമൂത് സെർവീസസും, ഇ.എഫ്.എം ഗ്രൂപ്പും, സ്നോ വൈറ്റ് എൻ എഫ് ടി യും ചേർന്ന് സ്പോൺസർ ചെയ്യുന്ന ഈ ഫുട്ബോൾ മാമാങ്കം കോ-സ്പോൺസർ ചെയ്യുന്നത് യുവധാര മാൾട്ടയും, ട്വിൻ ടൈഗേഴ്‌സ് ലിമിറ്റഡും, ഗാന്ധി തന്തുരിയും ചേർന്നാണ്.

കാൽപ്പന്തു കളിയെ നെഞ്ചിലേറ്റി നടക്കുന്ന മാൾട്ടയിലെ മലയാളി സമൂഹത്തിനു യൂറോപ്പിലെ തന്നെ മികവുറ്റ ടീമുകൾ കൊമ്പു കോർക്കുന്ന കളികൾ കാണാൻ പറ്റുന്ന ഒരു നല്ല അവസരമായിരിക്കും ഈ ടൂർണമെന്റ് എന്ന് ക്ലബ് ഡി സ്വാറ്റ് കോഓർഡിനേറ്റർ അഭിപ്രായപ്പെട്ടു. ഏവരെയും ഈ മത്സര വേദിയിലേക്ക് അദ്ദേഹം ഹാർദ്ദവമായി സ്വാഗതം ചെയ്തു.

യുവധാര ന്യൂസ് 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button