മാൾട്ടാ വാർത്തകൾ

മാൾട്ടയിൽ വെടിവെപ്പിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു

വലേറ്റ :

മാൾട്ടയിൽ ചൊവ്വാഴ്ച രാവിലെ കൊറാഡിനോ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ ഒരു സ്ത്രീ വെടിയേറ്റ് മരിച്ചതായി പോലീസ് അറിയിച്ചു.

പൗള്ള മസ്ജിദിന് സമീപം രാവിലെ വാഹനാപകടം നടന്നതിന് ശേഷം നിരവധി വെടിയൊച്ചകൾ കേട്ടതായി സമീപവാസികൾ പറഞ്ഞു.

വെടിവെപ്പിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടതായി പോലീസ് ഇപ്പോൾ സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റൊരു വാഹനത്തിൽ നിന്ന് മൂന്ന് തവണ വെടിയുതിർത്തതിന് ശേഷം വെടിവെച്ചവർ അതിവേഗം പാഞ്ഞുപോയതായി പോലീസ് അറിയിച്ചു.

അക്രമിയെയും ഇയാളുടെ കാറിനെയും കണ്ടെത്താൻ പോലീസ് തിരച്ചിൽ നടത്തുകയാണ്.രാവിലെ 8 മണിയോടെ പ്രദേശത്ത് വാഹനാപകടം നടന്നതായി റിപ്പോർട്ട് ലഭിച്ചതായി പോലീസ് വക്താവ് അറിയിച്ചു .ആംബുലൻസുകളും മെഡിക്കൽ സംഘവും സ്ഥലത്തുണ്ട്.

 

യുവധാര ന്യൂസ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button