മാൾട്ടാ വാർത്തകൾ

യുവധാര മാൾട്ടയുടെ രണ്ടാം വാർഷികാഘോഷവും സമ്മാന കൂപ്പൺ നറുക്കെടുപ്പും നാളെ നാലു മണി മുതൽ

എംസിദാ :യുവധാര സാംസ്‌കാരികവേദി മാൾട്ടയുടെ രണ്ടാം വാർഷിക ആഘോഷവും അതിനോടനുബന്ധിച്ച് നടക്കുന്ന മെഗാ മ്യൂസിക്കൽ ഇവന്റും നാളെ വൈകിട്ട് നാലുമണി മുതൽ എംസിദാ ജൂനിയർ കോളേജിൽ ആരംഭിക്കും. ചടങ്ങിൽ മാൾട്ടാ ഇന്ത്യൻ ഹൈ കമ്മീഷണർ മുഖ്യ അഥിതി ആയി പങ്കെടുക്കും. ചടങ്ങിന് മിഴിവേകാൻ പ്രശസ്ത പിന്നണി ഗായകർ ആയ ശ്വേത അശോക്, കീർത്തന, ലിബിൻ സ്‌കറിയ, ജാസിം ജമാൽ എന്നിവരുടെ നേതൃത്വത്തിലുള്ള പാൻ ഇന്ത്യൻ ബാന്റ് ഇന്ത്യയിൽ നിന്നും എത്തിച്ചേരും.അതിനോടൊപ്പം മാൾട്ടയിലെ കലാകാരന്മാരുടെ കലാ പ്രകടനവും അരങ്ങേറും. അഞ്ചു വർഷത്തിന് ശേഷം ആണ് മാൾട്ടയിൽ ഇത്ര വിപുലമായ രീതിയിൽ പരിപാടി നടക്കുന്നത്. തദ്ധിവസം ഐഫോൺ പ്രോമാക്സ് മുതൽ അൻപത് സമ്മാനങ്ങൾ അടങ്ങിയ ലക്കി ഡ്രോ നറുക്കെടുപ്പും നടത്തപ്പെടുന്നു.പരിപാടിയുടെ പ്രവേശനപാസ്സ് ഭക്ഷണം ഉൾപ്പെടെ മുപ്പതു യൂറോമാത്രം ആണെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്.

ഇനിയും പ്രവേശന പാസ് ഏടുക്കാൻ സാധിക്കാത്തവർക്ക് പരിപാടി നടക്കുന്ന ഹാളിന്റെ കൗണ്ടറിൽ നിന്നും ലഭിക്കുന്നതാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button