തകരാറിലാക്കിയ കിലോമീറ്റർ ഗേജുകൾ: തട്ടിപ്പിന് ഇരകളായവർക്ക് നഷ്ടപരിഹാരം നൽകണം – പി.എൻ
വല്ലേറ്റ: ജാപ്പനീസ് കാറുകളുടെ ഓഡോമീറ്ററുകൾ തകരാറിലാക്കി നടത്തിയ തട്ടിപ്പിന് ഇരയായവർക്ക് ഉചിതമായ നഷ്ടപരിഹാരം നൽകണമെന്ന് നാഷണലിസ്റ്റ് പാർട്ടി.
ഗതാഗത വക്താവും എംപിയുമായ അഡ്രിയാൻ ഡെലിയ, ഉപഭോക്തൃ അവകാശ വക്താവും എംപിയുമായ റെബേക്ക സിലിയ എന്നിവർ ഒപ്പിട്ട പ്രസ്താവനയിൽ, കാറുകളുടെ ഇറക്കുമതിക്ക് മേൽനോട്ടം വഹിക്കുന്ന ഭരണസംവിധാനം പുനഃപരിശോധിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
ജാപ്പനീസ് ലേല മാർക്കറ്റുകളിൽ നിന്നും കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന ഉയർന്ന കിലോമീറ്ററുകളുളള കാറുകളുടെ കിലോമീറ്റർ കുറയ്ക്കുന്നതിന് ഓഡോമീറ്ററിൽ കൃത്രിമം കാണിച്ചുവെന്ന് കണ്ടെത്തിയതായി കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. 2019-ൽ ആരംഭിച്ച ഈ റാക്കറ്റിന്റെ തട്ടിപ്പിന് മാൾട്ടയിൽ 300-ഓളം വ്യക്തികൾ ഇരകളാക്കപ്പെട്ടു.
പ്രാദേശിക സംവിധാനങ്ങളിൽ തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തി ജപ്പാൻ എക്സ്പോർട്ട് വെഹിക്കിൾ ഇൻസ്പെക്ഷൻ സെന്റർ (ജെവിക്) വ്യാജ സർട്ടിഫിക്കറ്റുകൾ അച്ചടിച്ചാണ് കാറുകൾ വിറ്റതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
അഴിമതിക്ക് ഉത്തരവാദികളായവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും കാറുകളുടെ ഇറക്കുമതിക്ക് മേൽനോട്ടം വഹിക്കുന്ന ഭരണസംവിധാനം പുനഃപരിശോധിക്കണമെന്നും ഇരകളാക്കപ്പെട്ടവ൪ക്ക് നഷ്ടപരിഹാരം നൽകണമെന്നും ഡെലിയ ആവശ്യപ്പെട്ടു
യുവധാര ന്യൂസ്