ദീർഘദൂരം എത്താൻ ശേഷിയുള്ള അത്യാധുനിക മിസൈലുകൾ യുക്രെയിനിന് കൈമാറാനൊരുങ്ങി യുകെ
ദീർഘദൂരം എത്താൻ ശേഷിയുള്ള അത്യാധുനിക മിസൈലുകൾ യുകെ യുക്രെയ്നിലേക്ക് അയയ്ക്കും,എന്നാൽ എത്ര മിസൈലുകൾ യുക്രേനിനിലേ നൽകുമെന്ന് യുകെ സർക്കാർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല, തുടക്കത്തിൽ മൂന്നെണ്ണം കൈമാറുമെന്നാണ് കരുതുന്നത്.
ഈ മിസൈലുകൾ എങ്ങനെ ഉപയോഗിക്കണമെന്നതിന് ഉക്രേനിയൻ സൈനികർക്കുളള പരിശീലനം യുകെയിൽ നൽകുമെന്നും പറയപ്പെടുന്നു.
റഷ്യക്കാരുടെ തന്ത്രങ്ങൾ മാറുന്നതിനനുസരിച്ച് യുക്രെയ്നിനുള്ള പിന്തുണ ശക്തമാകുമെന്നും ഒരു പ്രകോപനവുമില്ലാത്ത യുദ്ധത്തിൽ സ്വയം പ്രതിരോധിക്കാൻ ഉക്രെയ്നിന് സൈനിക സഹായം അത്യന്താപേക്ഷിതമാണെന്നും സർക്കാർ വക്താവ് വ്യക്തമാക്കി.
യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ചൊവ്വാഴ്ച യുക്രെയ്‌നിന് റോക്കറ്റുകൾ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ തീരുമാനം.
യുക്രെയിനിലേക്ക് ദീർഘദൂരം എത്താൻ ശേഷിയുള്ള അത്യാധുനിക മിസൈലുകൾ അമേരിക്ക നൽകിയാൽ പുതിയ സ്ഥലങ്ങൾ ആക്രമിക്കുമെന്ന് റഷ്യൻ ദേശീയ സ്റ്റേഷനിൽ നടത്തിയ പ്രസംഗത്തിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ മുന്നറിയിപ്പ് നൽകി.
യുവധാര ന്യൂസ്