മാൾട്ടാ വാർത്തകൾ

മെഡിറ്ററേനിയൻ കടലിൽ ദുരിതത്തിലായവരെ രക്ഷിക്കാൻ മാൾട്ടയോട് വീണ്ടും ആവശ്യപ്പെട്ട് സി ഐ എൻജിഒ

കടലിൽ ദുരിതമനുഭവിക്കുന്ന ഒരു കൂട്ടം ആളുകളെ രക്ഷിക്കാൻ മാൾട്ടയിലെ സായുധ സേനയോട് ഒരിക്കൽ കൂടി അഭ്യർത്ഥിച്ച് സിഐ എൻ‌ജി‌ഒ അലാറം ഫോൺ .

ഞായറാഴ്ച വൈകുന്നേരം, ലാംപെഡൂസയിൽ നിന്ന് 37 നോട്ടിക്കൽ മൈൽ തെക്ക് മാൾട്ടയുടെ സെർച്ച് ആൻഡ് റെസ്‌ക്യൂ ഏരിയയിൽ 49 പേർ ഒഴുകി നടക്കുന്ന ബോട്ടിലുണ്ടെന്നും
ബോട്ടിൽ ഇന്ധനം തീർന്നതായും നിരവധി ആളുകൾക്ക് ഗുരുതരമായ അസുഖമുണ്ടെന്നും എൻ‌ജി‌ഒ ട്വീറ്റിൽ പറഞ്ഞു.

IOM സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ഈ വർഷം ഇതുവരെ, കുറഞ്ഞത് 690 പേരെങ്കിലും, സെൻട്രൽ മെഡിറ്ററേനിയൻ കടന്ന് യൂറോപ്പിലെത്താൻ ശ്രമിക്കുന്നതിനിടയിൽ മുങ്ങിമരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ട്. മാൾട്ടീസ് അധികാരികൾ തങ്ങളുടെ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയും ദുരിതത്തിലായ ബോട്ടുകളിൽ അഭയം തേടുന്നവരെ രക്ഷിക്കാനുള്ള ആവശ്യങ്ങൾ അവഗണിക്കുകയും ചെയ്യുന്നു.

2022-ൽ, വെറും 32 അഭയാർത്ഥികളെ മാത്രമാണ് മാൾട്ട രക്ഷപ്പെടുത്തിയത്, മെയ് മാസത്തിലാകട്ടെ, ഒരു അഭയാർത്ഥിയെ മാത്രമേ മാൾട്ടയിലേക്ക് കൊണ്ടുവന്നിട്ടുള്ളൂ,

കഴിഞ്ഞ മാസം, മാൾട്ടീസ് സെർച്ച് ആൻഡ് റെസ്ക്യൂ മേഖലയിൽ ദുരിതത്തിലായ നൂറുകണക്കിന് ആളുകളെ ഇറ്റാലിയൻ അധികാരികൾ രക്ഷപ്പെടുത്തുകയും സിസിലിയിൽ ഇറക്കുകയും ചെയ്തു, ഇത് മാൾട്ട അന്താരാഷ്ട്ര നിയമം ലംഘിച്ചുവെന്നുളള ആരോപണം വലിയതോതിൽ ഉയരുവാൻ കാരണമായി.

അഭയാർഥികൾ ഉൾപ്പെടുന്ന സമുദ്ര രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിൽ പരാജയപ്പെട്ടതിന്റെ അനന്തരഫലങ്ങൾ മാൾട്ട അഭിമുഖീകരിക്കേണ്ടിവരുമെന്ന് സിവിൽ സെർച്ച് ആൻഡ് റെസ്ക്യൂ എൻജിഒ സീ ഐ അറിയിച്ചിട്ടുണ്ട്.

 

യുവധാര ന്യൂസ് 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button