മാൾട്ടാ വാർത്തകൾ

മാൾട്ടയിൽ റോഡ് അപകടങ്ങൾ കൂടുന്നു,3 മാസത്തിനിടയിൽ പൊലിഞ്ഞത് 9 ജീവനുകൾ

നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കനുസരിച്ച് 2022-ന്റെ ആദ്യ മൂന്ന് മാസങ്ങളിലായി മാൾട്ടയിൽ ഒമ്പത് പേർ വാഹനാപകടങ്ങളിൽ മരിച്ചു.
എന്നാൽ കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഒരു മരണം മാത്രമാണ് രേഖപ്പെടുത്തിയത്.കൂടാതെ, ഇതേ കാലയളവിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു 3,595 വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

2022 ന്റെ ആദ്യ പാദത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ട്രാഫിക് അപകടങ്ങളുടെ എണ്ണം 2021 ലെ അതേ കാലയളവിനെ അപേക്ഷിച്ച് 25.5ശതമാനമാണ് വർദ്ധിച്ചിരിക്കുന്നത്.

2021-ൽ ഇതേ കാലയളവിൽ റോഡ് ട്രാഫിക് അപകടങ്ങൾ 6.2% വർധിച്ച് 324 ആയി.ഇതിൽ ഗുരുതരമായി പരിക്കേറ്റവർ 81 പേരാണ്. ഇവരിൽ 44 ഡ്രൈവർമാരും 10 യാത്രക്കാരും 27 കാൽനടയാത്രക്കാരും/സൈക്കിൾ യാത്രക്കാരും/മറ്റുള്ളവരും ഉൾപ്പെടുന്നു.

ഏറ്റവും കൂടുതൽ റോഡ് ട്രാഫിക് അപകടങ്ങൾ സംഭവിച്ചതു (59%) പാസഞ്ചർ കാറുകൾക്കാണ്, മോട്ടോർ സൈക്കിളുകളും (29.3%) ചരക്ക് വാഹനങ്ങളും (6.5%) ഇതിൽ ഉൾപ്പെടുന്നു.

ട്രാഫിക് അപകടങ്ങളിൽ 13 സൈക്ലിസ്റ്റുകൾ ഉൾപ്പെടുന്നു , അതിൽ അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. വാഹനങ്ങൾക്കിടയിലുള്ള അപകടങ്ങളുടെ ഫലമായുണ്ടാകുന്ന റോഡ് ട്രാഫിക് അപകടങ്ങൾ പട്ടികയിൽ ഒന്നാമതാണ്. മൊത്തം റോഡ് ട്രാഫിക് അപകടങ്ങളിൽ 65.4%മാണിത്.

ഏറ്റവും കൂടുതൽ റോഡ് ട്രാഫിക് അപകടങ്ങൾ രജിസ്റ്റർ ചെയ്തത് 260 കേസുകളുമായി ബിർകിർക്കരയിലാണ്, Ħal Qormi, Il-Mosta എന്നിവ യഥാക്രമം 198, 162 കേസുകളുമായി പട്ടികയിലുണ്ട്.

ഗോസോ, കോമിനോ ജില്ലയിലുള്ള ആറ് പ്രദേശങ്ങളിൽ . Il-Fontana, Il-Munxar, Ta’sannat, San Lawrenz, Ta’ Kerċem, L-Għasri അഞ്ചിൽ താഴെ റോഡപകടങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

നേരോടെ അറിയാൻ
നേരത്തേ അറിയാൻ

യുവധാര ന്യൂസ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button