കേരളം

യുവതിയെ പെട്രോളൊഴിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് തീ പടര്‍ന്ന് മരിച്ചു

കോഴിക്കോട്: യുവതിയെ പെട്രോളൊഴിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് തീ പടര്‍ന്ന് മരിച്ചു. കോഴിക്കോട് നാദാപുരം ജാതിയേരിയില്‍ പുലര്‍ച്ചെ രണ്ടിനാണ് സംഭവം.

കല്ലുമ്മല്‍ പൊന്‍പറ്റ സ്വദേശി രത്നേഷ് (42) ആണ് മരിച്ചത്. സംഭവത്തില്‍ യുവതിക്കും സഹോദരനും അമ്മക്കും പരിക്കേറ്റു.

വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയുടെ വീട്ടിലെത്തി അക്രമം നടത്തുകയായിരുന്നു. ഇരുമ്ബ് ഗോവണി ഉപയോഗിച്ച്‌ ഇരുനില കോണ്‍ക്രീറ്റ് വീടിന്റെ മുകള്‍ നിലയില്‍ കയറിയ രത്നേഷ്, വാതില്‍ തകര്‍ത്ത് കിടപ്പുമുറിക്ക് തീവെക്കുകയായിരുന്നു. തീപിടിക്കുന്നത് കണ്ട അയല്‍വാസി ബഹളംവെച്ചാണ് വിവരം നാട്ടുകാരെ അറിയിച്ചത്.

നാട്ടുകാര്‍ എത്തിയതോടെ ടെറസില്‍ നിന്ന് താഴെയിറങ്ങിയ രത്നേഷ് ശരീരത്ത് പെട്രോളൊഴിച്ച്‌ തീ കൊളുത്തുകയായിരുന്നു. ശരീരത്തില്‍ തീപടര്‍ന്ന രത്നേഷ് വീടിന്‍റെ ഗേറ്റിന് സമീപം വീണു. യുവതിയുടെ വീടിന്‍റെ അരകിലോമീറ്റര്‍ അകലെയാണ് രത്നേഷ് താമസിക്കുന്നത്.

പൊള്ളലേറ്റ മൂന്നു പേരെയും വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. രത്നേഷിന്‍റെ മൃതദേഹം വടകര ഗവണ്‍മെന്‍റ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. രത്നേഷ് ഇലക്‌ട്രിക്കല്‍ ജോലി ചെയ്യുന്ന ആളാണ്.

നേരോടെ അറിയാൻ
നേരത്തേ അറിയാൻ

യുവധാര ന്യൂസ്‌

യുവധാര ന്യൂസിൽ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക:

https://chat.whatsapp.com/CdxsEocWwoa34JHSPxPzBv

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button