കുവൈത്തിൽ ചൈനീസ് കമ്പനി കെട്ടിടം ലക്ഷ്യമാക്കി ഇറാൻ ആക്രമണം; തൊഴിലാളി കൊല്ലപ്പെട്ടു

കുവൈത്ത് സിറ്റി : കുവൈത്തിൽ ചൈനീസ് കമ്പനിയുടെ കെട്ടിടം ലക്ഷ്യമാക്കി ഇറാൻ ആക്രമണം നടത്തിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ വടക്കൻ മേഖലയിലെ കെട്ടിടത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു തൊഴിലാളി കൊല്ലപ്പെടുകയും കാര്യമായ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ സൗദ് അബ്ദുൽ അസീസ് അൽ ഉതൈബിയാണ് ഇക്കാര്യം അറിയിച്ചത്. ചൈനീസ് കമ്പനിയുടെ സബ് കോൺട്രാക്ടറുടെ കീഴിൽ ജോലി ചെയ്തിരുന്ന നേപ്പാൾ സ്വദേശിയായ ഡ്രൈവറാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ കമ്പനി കെട്ടിടത്തിന് കാര്യമായ നാശനഷ്ടമുണ്ടായി. സംഭവത്തിൽ ചൈനീസ് പൗരന്മാർക്ക് പരിക്കേറ്റിട്ടില്ലെന്ന് കുവൈത്തിലെ ചൈനീസ് എംബസി അറിയിച്ചു.
സംഭവത്തിന് പിന്നാലെ ബന്ധപ്പെട്ട അധികൃതരുമായി ചേർന്ന് ആവശ്യമായ നടപടികൾ സ്വീകരിച്ചതായും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനുള്ള നടപടികൾ തുടരുമെന്നും സായുധ സേന അറിയിച്ചു.



