കേരളം

തൃശൂരിൽ കെ​എ​സ്ആ​ർ​ടി​സി ബ​സി​നു​ള്ളി​ൽ യു​വ​തിക്ക് സുഖപ്രസവം

തൃ​ശൂ​ർ: കെ​എ​സ്ആ​ർ​ടി​സി ബ​സി​നു​ള്ളി​ൽ യു​വ​തി കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി. തി​രു​നാ​വാ​യ സ്വ​ദേ​ശി​നി​യാ​യ സെ​റീ​ന (37) ആ​ണ് ബ​സി​നു​ള്ളി​ൽ പ്ര​സ​വി​ച്ച​ത്. യു​വ​തി​യു​ടെ അ​ഞ്ചാ​മ​ത്തെ കു​ഞ്ഞി​ന്‍റെ ജ​ന​ന​മാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യി കെ​എ​സ്ആ​ർ​ടി​സി ബ​സി​നു​ള്ളി​ൽ സം​ഭ​വി​ച്ച​ത്.

തൃ​ശൂ​ർ പേ​രാ​മം​ഗ​ല​ത്ത് വ​ച്ച് ഉ​ച്ച​യ്ക്ക് 1.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​ങ്ക​മാ​ലി​യി​ൽ നി​ന്നും തൊ​ട്ടി​ൽ​പാ​ല​ത്തേ​ക്ക് പോ​യ ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സി​ലാ​ണ് കു​ഞ്ഞ് ജ​നി​ച്ച​ത്.പേ​രാ​മം​ഗ​ലം പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ ബ​സ് എ​ത്തി​യ​പ്പോ​ഴാ​ണ് യു​വ​തി​ക്ക് പ്ര​സ​വ വേ​ദ​ന​യു​ണ്ടാ​യ​ത്. പി​ന്നാ​ലെ ബ​സ് തൃ​ശൂ​ർ അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് എ​ത്തി​ച്ചു. യുവതിക്കൊപ്പം ബന്ധുക്കളാരും ഉണ്ടായിരുന്നില്ല.ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും യു​വ​തി​യെ ബ​സി​ൽ നി​ന്നും പു​റ​ത്തെ​ത്തി​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​യി​രു​ന്നു. പി​ന്നീ​ട് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ ബ​സി​നു​ള്ളി​ൽ ക​യ​റി പ്ര​വ​സം പൂ​ർ​ത്തി​യാ​ക്കു​ക​യാ​യി​രു​ന്നു. യു​വ​തി​യെ​യും കു​ഞ്ഞി​നെ​യും തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി. അ​മ്മ​യും കു​ഞ്ഞും സു​ഖ​മാ​യി​രി​ക്കു​ന്നു​വെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button