മാര്‍ബര്‍ഗ് വൈറസ് രോഗം : ടാന്‍സാനിയയില്‍ എട്ട് പേര്‍ മരിച്ചതായി ലോകാരോഗ്യ സംഘടന
ഡൊഡൊമ : വടക്കന്‍ ടാന്‍സാനിയയില്‍ മാര്‍ബര്‍ഗ് രോഗം ബാധിച്ച് എട്ട് പേര്‍ മരിച്ചതായി ലോകാരോഗ്യ സംഘടന.രാജ്യത്ത് ഒന്‍പത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും ഇതില്‍ 8 പേര്‍ മരണപ്പെട്ടതായും ലോകാരോഗ്യ സംഘടനയുടെ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പ്രസ്താവനയില്‍ അറിയിച്ചു.
ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള രോഗികളുടെ സമ്പര്‍ക്കപട്ടിക തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കൂടുതല്‍ പരിശോധനകള്‍ നടത്തിവരികയാണ്. ”രോഗ നിരീക്ഷണം ശക്തിപ്പെടുത്തുന്നതിനാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ കേസുകള്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,” ടെഡ്രോസ് അദാനോം ഗെബ്രിയേസസ് എക്സില്‍ പറഞ്ഞു.
എബോളയോളം മാരകമായ വൈറസാണ് മാര്‍ബര്‍ഗ്. പഴംതീനി വവ്വാലുകളിലൂടെയാണ് വൈറസ് വ്യാപനം നടക്കുക. രോഗബാധിതരായ വ്യക്തികളുമായി അടുത്ത സമ്പര്‍ക്കം വഴി രോഗം പടരുന്നു. രോഗം ബാധിച്ച് ചികിത്സ തേടാത്ത 88 ശതമാനം പേരിലും മാര്‍ബര്‍ഗ് മാരകമായേക്കാം. പനി, പേശി വേദന, വയറിളക്കം, ഛര്‍ദ്ദി, ബാഹ്യ രക്തസ്രാവം എന്നിവയാണ് ലക്ഷണങ്ങള്‍. മാര്‍ബര്‍ഗിന് അംഗീകൃത വാക്‌സിനോ ചികിത്സയോ ഇല്ല.
സെപ്റ്റംബര്‍ 27 നാണ് റുവാണ്ടയതില്‍ രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. രോഗം സ്ഥിരീകരിച്ച 66 പേരില്‍ 15 പേര്‍ മരിച്ചതായി റുവാണ്ടന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. മരിച്ചവരില്‍ ഭൂരിഭാഗവും ആദ്യം രോഗം സ്ഥിരീകരിച്ചവരെ പരിചരിച്ച ആരോഗ്യ പ്രവര്‍ത്തകരാണ്.