ഗ്രൂപ്പിൽ ള്ളവരിലേക്ക് ഒറ്റയടിക്ക് വിവരങ്ങൾ കൈമാറാം; ’മെൻഷൻ ഓൾ ഫീച്ചറുമായി’ വാട്സാപ്പ്

ഗ്രൂപ്പുകളിലേക്ക് ഒറ്റയടിക്ക് വിവരങ്ങൾ കൈമാറുന്നതിനായി ‘മെൻഷൻ ഓൾ ഫീച്ചറുമായി’ വാട്സാപ്പ്. മെൻഷൻ മെനുവിൽ ആകും പുതിയ ഓപ്ഷൻ ലഭ്യമാവുക. “@all” എന്ന ടാഗ് ഉപയോഗിച്ച് ഗ്രൂപ്പിൽ ള്ളവരിലേക്ക് വിവരങ്ങൾ കൈമാറാവുന്നതാണ്.
ആശയവിനിമയം ഗ്രൂപ്പുകളിൽ കൂടുതൽ സുഗമമാക്കുന്നതിനും പ്രധാന അപ്ഡേറ്റുകൾ എല്ലാവരും അറിയുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ഇത് ഏറെ സഹായകരമാകുമെന്നാണ് കമ്പനിയുടെ വാദം. നോട്ടിഫിക്കേഷൻ മ്യുട്ട് ചെയ്താലും ഗ്രൂപ്പിലെ വ്യക്തികൾക്ക് വിവരങ്ങൾ അറിയാൻ സാധിക്കും.
ഈ ഫീച്ചർ വാട്ട്സ്ആപ്പ് ബീറ്റ അപ്ഡേറ്റ് വഴി ഇപ്പോൾ ചില ബീറ്റാ ടെസ്റ്റർമാർക്ക് ലഭ്യമാക്കുന്നുണ്ട്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് അപ്ഡേറ്റ് ചെയ്യാവുന്നതാണ്. പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറങ്ങിയിരിക്കുന്ന ഈ ഫീച്ചർ ഘട്ടം ഘട്ടമായാകും ഉപയോക്താക്കൾക്ക് ലഭ്യമാവുക.
ഗ്രൂപ്പിലെ അംഗങ്ങളുടെ എണ്ണമനുസരിച്ച് “@all” മെൻഷൻ ഉപയോഗിക്കുന്നതിൽ മാറ്റം ഉണ്ടാകും. വളരെ കുറച്ചുപേർ മാത്രമുള്ള ഗ്രൂപ്പുകളിൽ ഒരേസമയം എല്ലാവരെയും ടാഗ് ചെയ്യാൻ ഈ ഫീച്ചർ സഹായകരമാകും. എന്നാൽ ഒരുപാട് അംഗങ്ങളുള്ള ഗ്രൂപ്പുകളിൽ, സ്പാമും അലേർട്ടുകളും തടയുന്നതിനാൽ അഡ്മിൻമാർക്ക് മാത്രമേ ഈ ഫീച്ചർ ഉപയോഗിക്കാൻ കഴിയൂ. പുതിയ അപ്ഡേറ്റുകൾ എത്തുമ്പോൾ ഇതിന് മാറ്റം സംഭവിച്ചേക്കാമെന്നും വാട്സാപ്പ് പറയുന്നു.



