മാൾട്ടാ വാർത്തകൾ

കോമിനോയിൽ തിമിംഗലത്തിന്റെ മൃതദേഹം കരയിൽ അടിഞ്ഞു

കോമിനോയിൽ തിമിംഗലത്തിന്റെ മൃതദേഹം കരയിൽ അടിഞ്ഞു. നേച്ചർ ട്രസ്റ്റ് വൈൽഡ് ലൈഫ് റെസ്ക്യൂ ടീം സ്ഥലതെത്തുകയും ടീമിൻറെ വെറ്ററിനറി ഡോക്ടർ തിമിംഗലത്തിന്റെ മൃതദേഹം പരിശോധിച്ചു. പരിസ്ഥിതി വിഭവ അതോറിറ്റി (ERA) തിമിംഗലത്തിന്റെ മൃതദേഹം ഏറ്റവും സുരക്ഷിതമായി നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ്.

പൊതുജനങ്ങൾ തിമിംഗലത്തിന്റെ മൃതശരീരം തൊടരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിമിംഗലത്തിന്റെ മരണകാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. തിമിംഗലം ഒരു സസ്തനിയായതിനാൽ (mammal) മരണകാരണം ചിലപ്പോൾ മനുഷ്യർക്കും പകരാവുന്ന തരത്തിലുള്ള രോഗങ്ങളാവാൻ സാധ്യതയുണ്ടെന്ന് സംഘടന മുന്നറിയിപ്പ് നൽകി. “ഈ അപകടസാധ്യത വേഗത്തിൽ നീക്കം ചെയ്യാൻ ഞങ്ങൾ എല്ലാവരും ചേർന്ന് പ്രവർത്തിക്കുകയാണ്,” എന്ന് അവർ അറിയിച്ചു.

മാൾട്ടയ്ക്ക് ചുറ്റുമുള്ള സമുദ്രങ്ങളിൽ തിമിംഗലങ്ങൾ സാധാരണമാണ്. ERA 2021-ൽ പ്രസിദ്ധീകരിച്ച ഗവേഷണം പ്രകാരം, മാൾട്ടീസ് ദ്വീപുകൾക്ക് ചുറ്റുമുള്ള സമുദ്രങ്ങളിൽ വിവിധ തരം തിമിംഗലങ്ങളും ഡോൾഫിനുകളും സാന്നിധ്യമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button