കേരളം

വയനാട് പുനരധിവാസം : നവീകരിച്ച ഗുണഭോക്താപട്ടികയുടെടെ അന്തിമ ലിസ്റ്റിന് ഡിഡിഎംഎയുടെ അംഗീകാരം

തിരുവനന്തപുരം : മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി കല്‍പറ്റയിലും നെടുമ്പാലയിലുമായി ഒരുക്കുന്ന ടൗണ്‍ഷിപ്പിന്റെ നവീകരിച്ച ഗുണഭോക്താപട്ടികയുടെടെ അന്തിമ ലിസ്റ്റിന് ഡിഡിഎംഎയുടെ അംഗീകാരം. ആദ്യഘട്ടക പട്ടികയില്‍ 242 പേര്‍. ചൂരല്‍മല വാര്‍ഡിലെ 108 പേരും, അട്ടമല വാര്‍ഡിലെ 51 പേരും മുണ്ടക്കൈ വാര്‍ഡില്‍ 83 പേരാണ് ഗുണഭോക്താക്കള്‍.കഴിഞ്ഞ ദിവസം ചേര്‍ന്ന ദുരന്ത നിവാരണ അതോറിറ്റി യോഗമാണ് പട്ടികയ്ക്ക് അംഗീകാരം നല്‍കിയത്.

മറ്റൊരിടത്തും വീട് ഇല്ലാത്തവരെയാണ് ആദ്യഘട്ട പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. രണ്ടാംഘട്ടത്തില്‍ ദുരന്ത മേഖലയിലെ നാശനഷ്ടം സംഭവിക്കാത്ത വീടുകള്‍, ദുരന്ത മേഖലയിലൂടെ മാത്രം എത്തിപ്പെടാവുന്ന വീടുകള്‍, ദുരന്തം മൂലം ഒറ്റപ്പെട്ട വീടുകള്‍ എന്നിവ ഉള്‍പ്പെടുത്തും. അന്തിമ ലിസ്റ്റിന്മേലുള്ള പരാതികളും ആക്ഷേപങ്ങളും സംസ്ഥാന ദുരന്ത നിവാരണ വകപ്പില്‍ സമര്‍പ്പിക്കാമെന്ന് ഡിഡിഎംഎ ചെയര്‍പേഴ്‌സണ്‍കൂടിയായ ജില്ല കലക്ടര്‍ മേഘശ്രീ ഐഎഎസ് അറിയിച്ചു.

ഗുണഭോക്താളുടെ ലിസ്റ്റ് കലക്ടറേറ്റ്, മാനന്തവാടി ആര്‍ഡിഒ ഓഫീസ്, വെള്ളരിമല വില്ലേജ് ഓഫീസ്, മേപ്പാടി ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലും തദ്ദേശ സ്വയംഭരണ വകുപ്പിന്റേയും ജില്ലാ ഭരണകൂടത്തിന്റെയും വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. ദുരന്തത്തില്‍ നാശനഷ്ട സംഭവിച്ച വീടുകളുടെ ഉടമസ്ഥര്‍ക്ക് വേറെ എവിടെയെങ്കിലും താമസയോഗ്യമായ വീട് ഇല്ലെങ്കില്‍ മാത്രമാണ് പുനരധിവാസത്തിന് അര്‍ഹരാകുക. മറ്റുള്ള എവിടെയെങ്കിലും വീണ്ടുണ്ടെങ്കില്‍ വീടുകളുടെ നാശനഷ്ടത്തിന് 4 ലക്ഷം രൂപ നിലവിലെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് നഷ്ടപരിഹാരം അനുവദിക്കുമെന്നും കലക്ടര്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button